Friday, November 1, 2024

Top 5 This Week

Related Posts

ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് മെസ്സി ; ലോകമെങ്ങുമുള്ള ആരാധകർ തെരുവിൽ നൃത്തമാടുന്നു

ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികളെ ആദ്യഅവസാനം മുൾമുനയിൽനിർത്തിയ ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ അർജന്റീനക്കു ലോകകപ്പ്്കിരീടം. പെനാൽറ്റി ഷൂട്ടൗണ്ടിൽ 4- 2 ന്്് നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ വീഴ്ത്തിയാണ് മെസ്സിപ്പട വീരേതിഹാസം രചിച്ചത്. പെനാൽറ്റി ഷൂട്ടൗണ്ടിലെ ഒരു ഗോൾ ഉൾപ്പെടെ മൂന്നു ഗോൾ അടിച്ച് ക്യാപ്റ്റൻ മെസ്സി തന്നെയാണ് അർജന്റീനയെ വിജയരഥത്തിലേറ്റിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്‌സ്ട്രാ ടൈമിൽ മൂന്നു ഗോൾ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, പൗലോ ഡിബാല, ലിയാൻഡ്രോ പരേദസ്, മോണ്ടിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിനായി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ, കോളോ മുവാനി എന്നിവർ മാത്രം. ഫ്രഞ്ച് താരം കിങ്‌സ്ലി കോമന്റെ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് തടഞ്ഞു. മൂന്നാം കിക്കെടുത്ത ഔറേലിയൻ ചൗമേനിയുടെ ഷോട്ട് പുറത്തുപോയി.
ഖത്തർ ലോകകപ്പിലാകെ ആറു ഗോളുകൾ നേടിയ മെസ്സി, ഫ്രാൻസിന്റെ കിലിയൻ എംബപെയെ മറികടന്ന് ടോപ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ടും സ്വന്തമാക്കി. മെസ്സിയുടെ ആറിൽ നാലു ഗോളുകളും പെനൽറ്റിയിൽ നിന്നാണ്. അതുല്യനേട്ടവുമായാണ് മെസ്സി 36 വർഷത്തിനുശേഷം അർജന്റീനയെ ലോകകപ്പ് കിരിടം അണിയിച്ചത്.
ലോകകപ്പിൽ അർജന്റീനയുടെ മൂന്നാം കിരീടനേട്ടമാണിത്. ഇതിനു മുൻപുള്ള കിരീടങ്ങൾ 1978ൽ സ്വന്തം നാട്ടിലും 1986ൽ മെക്‌സിക്കോയിലുമാണ് അർജന്റീന കീരീടെ നേടിയത്. .
മെസ്സി ഒരു ഭാഗത്തും കിലിയൻ എംബാപ്പെ മറുഭാഗത്തും അണിനിരന്ന കളി ലോകകപ്പിലെ അപൂർവമായ നിമിഷങ്ങളാണ് കാണികൾക്കു സമ്മാനിച്ചത്.
ആദ്യ പകുതിയിൽ എയ്ഞ്ചൽ ഡി മരിയയും ലയണൽ മെസിയും നേടികൊടുത്ത ഗോളിലൂടെ 80 മിനിറ്റും ലീഡ് നിലനിർത്തിയ അർജന്റീനയെ ഞെട്ടിച്ച് 80-ാം മിനുട്ടിൽ പെനാൽറ്റിയിലൂടെയും 81-ാം മിനുട്ടിൽ മികച്ച മുന്നേറ്റത്തിലൂടെയുമാണ് എംബാപ്പെ ഗോളടിച്ചതോടെ ചിത്രമാകെ മാറിമറിയുന്ന കാഴ്ചയായിരുന്നു. തുല്യനിലയിലായതോടെ അധിക സമയം അനുവദിച്ചു. 108-ാം മിനുട്ടിൽ മെസി അർജന്റീനയെ വീണ്ടും മമുന്നിലെത്തിച്ചു. പക്ഷേ അർജൻറീനയെ വീണ്ടും കപ്പിൽനിന്നു എംബാപ്പെ തട്ടിമാറ്റി. 118-ാം മിനുട്ടിൽ പെനാൽറ്റിയിലൂടെ ഫ്രാൻസ് സമനില പിടിച്ചു. ഇതോടെ മത്സരം 3-3 സമനിലയിൽ നിർത്തി ഷൂട്ടൗട്ടിലേക്ക് പോകുകയായിരുന്നു. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സ്വപന കീരീടത്തിൽ മെസ്സി മുത്തമിടുമ്പോൾ ലോകമെങ്ങുമുള്ള ആരാധകർ തെരുവിൽ നൃത്തമാടുകയാണ്്. ആഹ്‌ളാദാരവത്താൽ ഞാറാഴ്ച രാത്രി ഉറക്കമില്ലാത്ത രാവുകളാണ് ഫുട്‌ബോൾ മിശിഹയു സംഘവും തങ്ങളുടെ ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles