Monday, January 27, 2025

Top 5 This Week

Related Posts

ലോകകപ്പിൽ ചരിത്ര വിജയം നേടി മൊറോക്കോ ക്വാർട്ടറിൽ

ഖത്തർ ലോകകപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിൽ, സ്‌പെയിനെ അട്ടിമറിച്ച് ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ക്വാർട്ടർ ഫൈനലിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ലക്ഷ്യം കാണാനാകാതെ പോയ മത്സരത്തിൽ, പെനൽറ്റി ഷൂട്ടൗട്ടിലാണ് മൊറോക്കോ സ്‌പെയിനെ അട്ടിമറിച്ചത്. സ്പാനിഷ് താരങ്ങൾക്ക് ഒറ്റ കിക്ക് പോലും ലക്ഷ്യത്തിലെത്തിക്കാനാകാതെ പോയതോടെ, 3-0നാണ് മൊറോക്കോയുടെ വിജയം. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് മൊറോക്കോ ക്വാർട്ടറിൽ കടക്കുന്നത്. അതേസമയം, ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ ഷൂട്ടൗട്ടിൽ തോൽക്കുന്ന ടീമെന്ന നാണക്കേട് സ്‌പെയിനിന്റെ പേരിലായി.

പെനാൽറ്റി ഷൂട്ടൗട്ടിൽ 3-0 എന്ന സ്‌കോറിൽ സ്‌പെയിനെ അട്ടിമറിച്ച് മൊറോക്കോ ക്വാർട്ടർ ഫൈനലിൽ. എജുക്കേഷൻ സിറ്റിയിൽ നടന്ന ഖത്തർ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ നിശ്ചിത സമയവും അധിക സമയവും ഇരു ടീമുകളും ഗോൾ അടിക്കാതെ സമനിലയിൽ പിരിഞ്ഞതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. മൊറോക്കോ ഗോളി യാസീൻ ബോനുവിന്റെ തകർപ്പൻ സേവ്കൂടിയാണ് കരുത്തരായ സ്‌പെയിനെ കീഴടക്കുന്നതിന് സാധിച്ചത്്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് മൊറോക്കോ ക്വാർട്ടറിലെത്തുന്നത്. നാലാം തവണയാണ് സ്‌പെയിൻ ലോകകപ്പിൽ ഷൂട്ടൗട്ടിൽ തോൽക്കുന്നത്.
മൊറോക്കോക്കു വേണ്ടി അബ്ദുൽഹമീദ് സാബിരി, ഹകീം സിയേഷ്, അഷ്‌റഫ് ഹക്കീമി എന്നിവരാണ് ലക്ഷ്യം കണ്ടത്. സ്‌പെയിനിനായി ആദ്യം കിക്കെടുത്ത പാബ്ലോ സരാബിയയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.
ബദർ ബനോൻറെ ഷോട്ട് സ്പാനിഷ് ഗോളി ഉനായ് സൈമൺ തട്ടിയകറ്റി. സ്പാനിഷ് നിരയിൽ കിക്കെടുത്ത കാർലോസ് സോളർ, സെർജിയോ
ബുസ്‌ക്വെറ്റ്‌സ് എന്നിവരുടെ ഷോട്ടുകൾ തടുത്തിട്ട മൊറോക്കോ ഗോളി യാസീൻ ബോനുവാണ് മൊറോക്കോയെ വിജയ രഥത്തലേറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles