Saturday, December 28, 2024

Top 5 This Week

Related Posts

ലൈഫ് മിഷന്‍ കോഴ; ശിവശങ്കര്‍ ഇന്ന് ഹാജരാകില്ല

ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് എം ശിവശങ്കര്‍. സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിനാല്‍ ഇന്ന് വരന്‍ വരാന്‍ സാധിക്കില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചു. ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം അനുവദിക്കണമെന്നും ഇന്നലെ ശിവശങ്കര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ നാല് കോടി 48 ലക്ഷം രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇഡി കേസെടുത്തത്. കരാര്‍ ലഭിക്കാന്‍ ഇടനില നിന്ന സ്വപ്ന സുരേഷിന് ഒരു കോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമാണ് ഇഡി കണ്ടെത്തല്‍. ഇടപാടിലെ കോഴ, ശിവശങ്കറിന്റെ പൂര്‍ണ അറിവോടെയായിരുന്നുവെന്നു സ്വപ്ന സിബിഐക്ക് മൊഴി നല്‍കിയിരുന്നു.

യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍, സ്വര്‍ണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായര്‍, സ്വപ്ന സുരേഷ് എന്നിവരെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇന്ന് ഹാജരാകണമെന്ന് ഇഡി ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. ഇമെയില്‍ വഴിയാണ് തന്റെ അസൗകര്യം അദ്ദേഹം അറിയിച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് ഇഡി മറുപടി നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles