Wednesday, December 25, 2024

Top 5 This Week

Related Posts

ലഹരി വിലപനയെ ചോദ്യം ചെയ്തു. മാഫിയ സംഘം തലശ്ശേരിയിൽ രണ്ടുപേരെ കുത്തിക്കൊന്നു

ലഹരി വിലപനയെ ചോദ്യം ചെയ്തതിലെ വൈരാഗ്യത്തിൽ മാഫിയ സംഘം രണ്ടു സിപിഎം പ്രവർത്തകരെ കുത്തിക്കൊന്നു. കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ. തലശ്ശേരി നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ. ഖാലിദ് (52), സഹോദരി ഭർത്താവും സി.പി.എം നെട്ടൂർ ബ്രാഞ്ചംഗവുമായ ത്രിവർണ ഹൗസിൽ പൂവനാഴി ഷമീർ (40) എന്നിവരാണ് മരിച്ചത്. ് നെട്ടൂർ സാറാസിൽ ഷാനിബിനെ (29) തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകീട്ട് നാലോടെ സഹകരണ ആശുപത്രിക്കടുത്താണ് ആക്രമണം. തലശ്ശേറി സഹകരണ ആശുപത്രിയിൽനിന്ന് വിളിച്ചിറക്കിയാണ് ഖാലിദിനെ കുത്തിക്കൊന്നത്.

ലഹരി വിൽപനയെ കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷബീൽ (20) ന് ബുധനാഴ്ച ഉച്ചക്ക് മർദ്ദനമേറ്റിരുന്നു. ജാക്‌സൺ എന്നയാളാണ് മർദിച്ചത് തർക്കത്തിനിടയാക്കിയിരുന്നു.

മാധ്യസ്ഥതക്കു എന്ന പേരിൽ ആശുപത്രിയിൽനിന്നു വിളിച്ചിറക്കി ഖാലിദിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കുത്തേറ്റു.

ഖാലിദ്. മത്സ്യത്തൊഴിലാളിയാണ്. ഭാര്യ: സീനത്ത്. മക്കൾ: പർവീന, ഫർസീൻ. മരുമകൻ: റമീസ് (പുന്നോൽ). കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ആമുക്കപള്ളി ഖബർസ്ഥാനിൽ വ്യാഴാഴ്ച ഖബറടക്കും.

ഷമീർ. തലശ്ശേരി പഴയ ബസ് സ്റ്റാൻഡിനു സമീപം ഫ്രൂട്ട്‌സ് ചുമട്ടു തൊഴിലാളിയാണ്. ഭാര്യ: ഷംസീന. മക്കൾ: മുഹമ്മദ് ഷബിൽ, ഫാത്തിമത്തുൽ ഹിബ ഷഹൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles