Wednesday, December 25, 2024

Top 5 This Week

Related Posts

റോഡ് സുരക്ഷ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

തൊടുപുഴ: പൂമാല ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ റോഡ് സുരക്ഷ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇടുക്കി എൻഫോഴ്സ്മെന്റ് RTO യുടെ നേതൃത്വത്തിലാണ് ‘ശ്രദ്ധ- 2023’ എന്ന പേരിൽ റോഡ് സുരക്ഷ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചത്.

സ്കൂൾ പ്രിൻസിപ്പൽ ദീപ ജോസ് അധ്യക്ഷത വഹിച്ച യോഗം വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഇടുക്കി എൻഫോഴ്സ്മെന്റ് RTO പി എ നസീർ റോഡ് സുരക്ഷ ബോധവത്ക്കരണ ക്ലാസ് നയിച്ചു.

യോഗത്തിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റ്റി.ജെ അജയൻ , സ്കൂൾ ഹെഡ്മാസ്റ്റർ എം.കെ. അഷറഫ് , വാർഡ് മെംബർ അഭിലാഷ് രാജൻ, റ്റിജി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles