Wednesday, December 25, 2024

Top 5 This Week

Related Posts

രാഹുൽ ഗാന്ധിക്കെതിരായ കേസ് ഹൈക്കോടതിയിൽ സ്റ്റേ ഇല്ല

അഹമ്മദാബാദ് : ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ വിധിയിൽ രാഹുൽ ഗാന്ധിക്ക് ഹൈക്കോടതി സ്റ്റേ ഇല്ല. ഹർജി വേനലവധിക്കുശേഷം വിധി പറയാൻ മാറ്റി. അതുവരെ ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചില്ല.

മജിസ്‌ത്രേട്ട് കോടതിയും, സെഷൻസ് കോടതിയും കടന്ന് ഹൈക്കോടതിയിലെത്തിയ രാഹുൽ ഗാന്ധിക്ക്്് ഇനിയും വിധി അറിയാൻ കാത്തിരിക്കുകയല്ലാതെ മാർഗമില്ല. രണ്ടു വർഷത്തെ തടവുശിക്ഷ വിധിച്ച സൂറത്ത് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഏപ്രിൽ 20ന് സൂറത്ത് സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് രാഹുൽ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലായിൽ എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം എങ്ങനെയാണ് മോദി വന്നത്’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഈ കേസിൽ മാർച്ച് 23-ാം തീയതി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷാവിധിക്ക് പിന്നാലെ രാഹുലിന്റെ ലോക്സഭാംഗത്വവും റദാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles