Saturday, December 28, 2024

Top 5 This Week

Related Posts

രാത്രിയിൽ മകനെ അറസ്റ്റ് ചെയ്യുന്നതിനെ ചോദ്യം ചെയ്ത ഉമ്മയെ പോലീസ് വെടിവെച്ചുകൊന്നു

ഉത്തർപ്രദേശ് ഇസ്ലാമാ നഗറിൽ മകനെ അറസ്റ്റ് ചെയ്യാനെത്തിയതിൽ പ്രതിഷേധിച്ച ഉമ്മയെ പാലീസ് വെടിവെച്ചു കൊന്നതായി പരാതി. ശനിയാഴ്ച രാത്രിയാണ് സംഭവം. ഗോഹത്യ കുറ്റം ആരോപിച്ച് മകനെ അറസ്റ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞപ്പോഴാണ് റോഷ്‌നി എന്ന സ്ത്രീയ്ക്ക് വെടിയേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാത്രി പത്ത് മണിയോടെയാണ് ഇസ്ലാമാനഗറിലെ കോദ്ര ഗ്രാമത്തിൽ സദർ പൊലീസ് എത്തിയത്. ഉറങ്ങുകയായിരുന്ന അബ്ദുൽ റഹമാനെ പോലീസ് വീട്ടിൽ നിന്ന് പിടിച്ചിറക്കി. ഉറങ്ങിക്കിടക്കുന്ന മകനെ കാരണം പറയാതെ അറസ്റ്റ് ചെയ്യുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഉമ്മ റോഷ്‌നിക്ക് വെടിയേറ്റതെന്ന് മക്കൾ പറഞ്ഞു.

‘ഞാൻ വീട്ടിൽ ഉറങ്ങുകയായിരുന്നു, എന്നെ കൊണ്ട് പോകാൻ പോലീസ് വന്നു, ഒന്നും പറയാതെ എന്റെ ഉമ്മയെ വെടിവെച്ചു’. റോഷ്നിയുടെ മകൻ അബ്ദുൽ റഹ്‌മാൻ പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് അമ്പതുകാരിയായ റോഷ്‌നി മരിച്ചത്. ഇതോടെ ബന്ധുക്കളും നാട്ടുകാരും പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. പ്രതിയെ അറസ്റ് ചെയ്യാനെത്തിയ ഉദ്യോഗഗസ്ഥരെ നാട്ടുകാർ ആക്രമിച്ചുവെന്നാണ് പൊലീസ് വാദം. പൊലീസിന് നേരെയുണ്ടായ കല്ലേറിനും വെടിവെപ്പിനുമിടെയാണ് സ്ത്രീക്ക് വെടിയേറ്റതെന്നും അവർ ആശുപത്രിയിൽ വച്ചാണ് മരിച്ചതെന്നും സദർ പൊലീസ് പറയുന്നു.

സംഭവത്തിൽ ഗ്രാമത്തിൽ പ്രതിഷേധം ശക്തമായതോടെ കേസെടുത്തതായി പോലീസിനെതിരെ കേസെടുത്തതായി അധികൃതർ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles