Friday, December 27, 2024

Top 5 This Week

Related Posts

രണ്ടുവർഷം മുമ്പ് കാണാതായ വാളകം സ്വദേശിയെ പോലീസ് കണ്ടെത്തി

മൂവാറ്റുപുഴ : രണ്ടുവർഷം മുൻപ് കാണാതായ വാളകം, സ്വദേശിയെ മുവാറ്റുപുഴ പോലീസ് പാലക്കാട് നിന്ന് കണ്ടെത്തി. വാളകം, ബദനിപ്പടി ഭാഗത്തു നിന്ന് കാണാതായ പാടിയിൽ വീട്ടീൽ റെജി കുര്യാക്കോസിനെയാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിൻറെ മേൽനോട്ടത്തിൽ രൂപീകരിച്ച സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ് കണ്ടെത്തിയത്.

ഇദ്ദേഹം ഇവിടെ ആക്രി പെറുക്കി വിറ്റ് ഒരു താത്കാലിക ഷെഡിൽ ജീവിച്ചുവരികയായിരുന്നു. വീട്ടുകാരുമായി വഴക്കിട്ടാണ് റെജി നാടുവിട്ടത്. കഴിഞ്ഞ രണ്ട് വർഷമായി മുവാറ്റുപുഴ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് അടക്കം പുറപ്പെടുവുച്ചിരുന്നു.

അന്യസംസ്ഥാനങ്ങളിലെ തീർത്ഥടനകേന്ദ്രങ്ങളിലും മറ്റും പല തവണ പോലീസ് അന്വേഷണം നടത്തി. കാണാതായ ആൾ ഊട്ടി, നിലമ്പൂർ എന്നിവിടങ്ങളിൽ മാറി മാറി കഴിഞ്ഞു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രത്യേക അന്വേഷണസംഘത്തിൽ മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ കെ.എൻ.രാജേഷ്, സബ് ഇൻസ്പെക്ടർ ഒ.എം.സെയ്ദ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ടി.എം.ഷമീർ, ഡി.എം.പി.ടി യുവിലെ യിലെ സീനിയർ സി പി ഒ ഇ.എം.ഷിബു എന്നിവരാണ് ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles