Thursday, December 26, 2024

Top 5 This Week

Related Posts

യുവാവിനു പോലീസ് മർദ്ദനം ; ഉമാതോമസ് എം.എൽ.എ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്കി

നോർത്ത് റെയിൽവേ സ്‌റ്റേഷനിൽവച്ച് യുവാവിനു മർദ്ദനമേറ്റ സംഭവത്തിൽ കസബ സ്‌റ്റേഷനിലെ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഉമാ തോമസ ് എംഎൽഎ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതിയും നല്കി. ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ ഓവർ ബ്രിഡിജിനു സമീപം നി്്ന്ന കാക്കനാട് തുതിയൂർ നിവാസിയായ റിനീഷിനെ ചോദ്യം ചെയ്ത പോലീസ് മുഖത്തടിക്കുകയും ലാത്തികൊണ്ട് കാലിൽ അടിക്കുകയും ചെയ്തു. മർദ്ദനമേറ്റ് അവശനായ റിനീഷിനെ പൊതുപ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഉമാ തോമസ് പരാതിപ്പെട്ടു.

ഉമാ തോമസ് എംഎൽഎ യുടെ പരാതിയുടെ പൂർണരൂപം

എന്റെ നിയോജകമണ്ഡലത്തിലെ കാക്കനാട് തുതിയൂർ നിവാസിയായ റിനീഷ് എന്ന യുവാവ് മാൻ പവർ സപ്ലൈ യുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തുവരികയാണ്. അതുമായി ബന്ധപ്പെട്ട് നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ (01/04/2023) ഓവർ ബ്രിഡ്ജിന്റെ താഴെ ഇരിക്കവേ ഉച്ചയ്ക്ക് ഏകദേശം 12.45 ന് പോലീസ് ജീപ്പിൽ അവിടെ എത്തിയ കസബ സ്റ്റേഷനിലെ പോലീസുകാർ എന്താണ് ഇവിടെ ഇരിക്കുന്നതെന്നും , എവിടെയാണ് വീട് എന്നും ഇയാളോട് അന്വേഷിക്കുകയും, ജോലിയുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നതെന്നും, കാക്കനാട് ആണ് വീടെന്ന് റിനീഷ് മറുപടി പറയുകയും ചെയ്തു.
കാക്കനാട് വീട് ഉള്ളയാൾ ഇവിടെ ഇരിക്കുന്നത് എന്തിനാണ് എന്ന് ചോദിക്കുകയും, ദേഹ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദേഹ പരിശോധന നടത്തുന്നതിനിടയിൽ പോലീസ് ഉദ്യോഗസ്ഥർ റിനീഷിനെ ലാത്തികൊണ്ട് കാലിൽ അടിക്കുകയും ലാത്തി ഒടിഞ്ഞു പോവുകയും ചെയ്തു. തുടർന്ന് കൈകൊണ്ട് റിനീഷിന്റെ കവിളിൽ നാലുതവണ ശക്തമായി അടിക്കുകയും, അസഭ്യം പറയുകയും ചെയ്ത ശേഷം കസബ ( നോർത്ത്) സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ എത്തിച്ച ശേഷം യുവാവ് ഛർദ്ദിചപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പോലും ആദ്യം പോലീസ് തയ്യാറായില്ല. പൊതു പ്രവർത്തകർ ചോദ്യം ചെയ്തപ്പോഴാണ് പോലീസ് ഇയാളെ എറണാകുളം ജനറൽ ഹോസ്പിറ്റലിൽ കൊണ്ടുപോയത്. ഡോക്ടർ പരിശോധിച്ചപ്പോൾ മർദ്ദനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇക്കാര്യം പോലീസിനോട് അന്വേഷിച്ചപ്പോൾ അത് ഒന്നും കാര്യമാക്കണ്ട എന്ന് പോലീസുകാർ പറഞ്ഞു . എന്നാൽ താൻ കണ്ടത് റിപ്പോർട്ട് ചെയ്യുമെന്ന് ഡോക്ടർ അറിയിച്ചു. തുടർന്ന് തിരികെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി യുവാവിനെ പോലീസുകാർ വിട്ടയച്ചു.

ദേഹ പരിശോധനയിലും , പോലീസ് അന്വേഷണത്തിലും ക്രിമിനൽ പ്രവർത്തനത്തിൽ ഉൾപ്പെട്ടു എന്ന് സംശയം പോലും ഇല്ലാത്ത ഒരു യുവാവിനെ അകാരണമായി മർദ്ദിച്ചത് തികച്ചും കുറ്റകരമാണ്.
മർദ്ദനത്തെ തുടർന്ന് ഭക്ഷണം കഴിക്കാൻ പോലും സാധിക്കാതെ മുഖം മുഴുവൻ നീര് വന്ന അവസ്ഥയിലാണ് നിലവിലുള്ളത്.
പൊതുസ്ഥലത്ത് ഇരിക്കുവാനുള്ള അവകാശത്തെ പോലും മാനിക്കാൻ തയ്യാറാകാത്ത , ഇത്തരം പോലീസ് കാടത്തം അനുവദിക്കരുത്. നാട്ടുകാർക്ക് ആർക്കും യാതൊരു പരാതിയും ഇല്ലാത്ത, ജോലി ചെയ്ത കുടുബം പുലർത്തുന്ന റിനിഷിന്റെ കുടുംബാംഗങ്ങൾ ഭയചകിതരാണ്. ഇത്തരത്തിൽ പോലീസ് സേനയ്ക്ക് ആകെ മാനക്കെട് വരുത്തുന്ന ക്രിമിനൽ പോലീസുകാരെ നിലക്കുനിർത്തേണ്ടത് ആവശ്യമാണ്.
മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത
പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles