Friday, December 27, 2024

Top 5 This Week

Related Posts

യുറോപ്പിലെ ഏറ്റവും വലിയ അഭയാർഥി പ്രവാഹം

രണ്ടാം ലോക മഹാ യുദ്ധത്തിനുശേഷം യുറോപ്പിലെ ഏറ്റവും വലിയ അഭയാർഥി പ്രവാഹമാണ് റഷ്യൻ- യുക്രൈൻ യുദ്ധത്തെ തുടർന്നു സംഭവിക്കുന്നതെന്ന് യു.എൻ. യുക്രൈനിൽ നിന്ന് 10 ദിവസത്തിനുള്ളിൽ 15 ലക്ഷം അഭയാർത്ഥികൾ അയൽരാജ്യങ്ങളിലേക്ക് കടന്നുവെന്ന് യുഎൻ അഭയാർത്ഥി ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി വ്യക്തമാക്കി.

ശനിയാഴ്ചമാത്രം 1,29,000 ആളുകളാണ് പോളണ്ട് അതിർത്തി കടന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഒരു ദിവസം അതിർത്തി കടക്കുന്നവരുടെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ ആകെ പോളണ്ട് അതിർത്തി കടന്നവരുടെ എണ്ണം 9,22,400 ആയി. യുദ്ധം കനക്കുംതോറും അഭയാർഥി പ്രവാഹം അനുദിനം വർധിക്കുകയാണ്.

ഹംഗറി, മോൾഡോവ, റൊമാനിയ, സ്ലൊവാക്യ എന്നീ അയൽ രാജ്യങ്ങളിലേക്കും അഭയാർഥികൾ എത്തുന്നുണ്ട്. റഷ്യ ആക്രമണം ശ്ക്തിപ്പെടുത്തിയതോടെ ഉക്രൈൻ നഗരങ്ങളിൽ പുറത്തുകടക്കാനാവാതെ ജനം കുടുങ്ങിയിട്ടുണ്ട്. ഹാർകിവ്, ചെർനിഹിവ്, മരിയുപോൾ എന്നിവടങ്ങളിൽ ജനം കൂടുതൽ ദുരിത്തിലായിരിക്കുന്നത്. വെള്ളവും ഭക്ഷണവുമില്ലാതെ ജനം ബങ്കറിൽ കഴിയുന്നത് അശങ്കാജനകമാണ്.

ഇതിനിടെ യുക്രൈൻ ആയുധം താഴെവെക്കുകയും റഷ്യ മുന്നോട്ടുവെച്ച എല്ലാ അവശ്യങ്ങളും അംഗീകരിക്കുകയും ചെയ്യുംവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുതിൻ. എല്ലാം മുൻ നിശ്ചയിച്ച പദ്ധതിപ്രകാരം മുന്നോട്ടുപോകുമെന്നും പുതിൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles