Tuesday, December 24, 2024

Top 5 This Week

Related Posts

മൗലാനാ സയ്യിദ് റാബിഅ് ഹസനി നദ്വി ( 94 ) അന്തരിച്ചു

ലഖ്നോ: പ്രമുഖ മുസ് ലിം പണ്ഡിതനും ഗ്രന്ഥകർത്താവും ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ്(എഐഎംപിഎൽബി) പ്രസിഡന്റുമായിരുന്ന മൗലാനാ സയ്യിദ് റാബിഅ് ഹസനി നദ്വി ( 94 ) അന്തരിച്ചു. പ്രായാധിക്യംമൂലം അസുഖബാധിനായി്ട്ട് നാളുകളായി. രോഗം മൂർച്ഛിച്ചതോടെ റായ്ബറേലിയിൽ നിന്ന് ലഖ്നൗവിലേക്ക് കൊണ്ടുപോവുന്നതിനിടെ ദാലിഗഞ്ചിലെ നദ്വ മദ്റസയിൽ വച്ചാണ് മരണപ്പെട്ടത്.

1929 ഒക്ടോബർ ഒന്നിന് ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ജനനം. ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ അബുൽ ഹസൻ അലി നദ്വിയുടെ അനന്തരവനാണ്. റായ്ബറേലിയിലെ മക്തബിൽനിന്നാണ് പ്രാഥമിക മതപഠനവും ദാറുൽ ഉലൂം നദ്വത്തുൽ ഉലമയിൽ ഉപരിപഠനവും പൂർത്തിയാക്കി. 1952ൽ നദ്വയിൽ അസിസ്റ്റന്റ് പ്രൊഫസറായി. 1955ൽ അറബി വിഭാഗം തലവനും 1970ൽ അറബിക് ഫാക്കൽറ്റി ഡീനുമായി. 1993ലാണ് നദ്വയുടെ വൈസ് ചാൻസലറായി നിയമിതനായത്.

2000ത്തിൽ ചാൻസലറും അബുൽ ഹസൻ അലി നദ്വിയുടെ വിയോഗത്തോടെ റെക്ടറുമായി.അറബി ഭാഷയ്ക്കു നൽകിയ സംഭാവനക്ക് രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2018 മുതൽ ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് തലവുമായിരുന്നു. ഇസ് ലാമിക വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും പുരോഗതിക്ക് അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്. മുസ് ലിം വേൾഡ് ലീഗിന്റെ സ്ഥാപകാംഗം, റിയാദ് ആസ്ഥാനമായുള്ള അലാമി റാബിത അദബെ ഇസ്ലാമിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles