Friday, December 27, 2024

Top 5 This Week

Related Posts

മെയ് 8: അന്താരാഷ്ട്ര റെഡ് ക്രോസ്‌ ദിനം

അന്താരാഷ്ട്ര റെഡ് ക്രോസ്‌ സ്ഥാപകൻ ആയ ഷോൺ ഹെൻറി ഡ്യുനന്റിന്റെ ജന്മദിനമായ മെയ്‌ 8 ആണ്‌ റെഡ്‌ക്രോസ്‌ ദിനമായി ആചരിക്കുന്നത്‌.

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.

ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിൻ്റെ മധ്യകാലം വരെ യുദ്ധഭൂമിയിൽ നിന്ന് പരുക്കേൽക്കുന്ന സൈനികരെ ശുശ്രൂഷിക്കാൻ ആർമി നഴ്സിങ്ങ് സംവിധാനങ്ങളോ ചികിത്സിക്കാനായി കെട്ടിടങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. ഫ്രാൻസിൻറെയും ഇറ്റലിയുടെയും സംഖ്യസേനയും ഓസ്ട്രിയൻ സൈന്യവും തമ്മിൽ യുദ്ധം നടക്കുന്ന കാലം, ഫ്രഞ്ച് സേനയെ നയിച്ചിരുന്ന നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തിയെ വ്യാപാര സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി കാണാനെത്തിയതായിരുന്നു ഹെൻറി ഡ്യുനൻറ്. എന്നാൽ യുദ്ധഭൂമിയിൽ കഷ്ടപ്പെടുന്നവരെ കണ്ടപ്പോൾ അദ്ദേഹം അവരെ സഹായിക്കാൻ ഇറങ്ങി തിരിച്ചു. വളരെ ദയനീയമായിരുന്നു യുദ്ധത്തിൽ പരിക്കേറ്റവരുടെ സ്ഥിതി. ആവശ്യത്തിന് ഭക്ഷണമില്ല. കുടിവെള്ളം ചോര കലർന്ന് മലിനമാക്കപ്പെട്ടിരുന്നു. ഈ ചുറ്റുപാടിൽ രോഗങ്ങൾ വളരെ വേഗം പടർന്ന് പിടിച്ചു. പട്ടാളക്കാരിൽ നിന്ന് സോൾ ഫെറിനോ ജില്ലയിലെ ജനങ്ങളിലേക്കും പകർച്ചവ്യാധികൾ വ്യാപിച്ചു. അവിടുത്തെ ദൈവാലയങ്ങൾ താൽക്കാലിക ആശുപത്രികളാക്കി മാറ്റി. പരുക്കേറ്റവരെ മിലാനിലെയും മറ്റ് നഗരങ്ങളിലേയും ആശുപത്രികളിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ഹെൻറി ഡ്യുനൻറിൻറെ ജീവിതത്തിൽ വഴിത്തിരിവായിരുന്നു ഈ സംഭവം. ജനീവയില്‍ തിരിച്ചെത്തിയ ഡ്യൂനന്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് 1862ല്‍ ‘എ മെമ്മറി ഒഫ് സോള്‍ ഫെറിനോ ‘എന്ന കൃതി പ്രസിദ്ധീകരിച്ചു. യുദ്ധങ്ങളില്‍ പരിക്കേല്‍ക്കുന്ന സൈനികരെ ചികിത്സിക്കുന്നതിനുവേണ്ടി ഒരു സ്ഥിരം സംഘടന ആവശ്യമാണെന്ന ആശയം ഈ കൃതിയിലൂടെ ഡ്യൂനന്‍ അവതരിപ്പിച്ചു.1863ല്‍ ജനീവയില്‍ ചേര്‍ന്ന സമ്മേളനം അന്തര്‍ദേശീയ റെഡ് ക്രോസ് കമ്മിറ്റിക്ക് രൂപംനല്‍കി. 1864ല്‍ ജനീവയില്‍ നടന്ന രണ്ടാമതു സമ്മേളനത്തില്‍ 12 രാഷ്ട്രങ്ങള്‍ പങ്കെടുത്തിരുന്നു. ഈ സമ്മേളനം അംഗീകരിച്ച പ്രഖ്യാപനം ജനീവ കണ്‍വെന്‍ഷന്‍ എന്നാണറിയപ്പെടുന്നത്.

വെളുത്ത പാന്റ് വെളുത്ത ഹാഫ് ഷർട്ട്‌ വെളുത്ത ഷൂ എന്നതാണ് യൂണി ഫോം.

ഓരോ രാജ്യത്തും ദേശീയ റെഡ് ക്രോസ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. 1919ല്‍ രൂപീകൃതമായ ലീഗ് ഒഫ് റെഡ് ക്രോസ് സൊസൈറ്റീസിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതിദുരന്തങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും അഭയാര്‍ഥികള്‍ക്കും സഹായമെത്തിക്കുന്നുണ്ട്.1901ല്‍ ഫ്രെഡറിക് ചാസിക്കും ജീന്‍ ഹെന്റി ഡ്യൂനനുമാണ് ആദ്യത്തെ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ചത്.

1910 ഒക്ടോബറില്‍ ഡ്യൂനന്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ഷോണ്‍ ഹെന്റി ഡ്യൂനന്റ് ജന്മദിനമായ മെയ് 8 റെഡ് ക്രോസ് ദിനമായി ആചരിക്കുന്നു.കോവിഡ് മഹാമാരി രംഗത്ത് റെഡ് ക്രോസ് നല്കിയ സംഭാവനകൾ മഹത്തരമാണ്. ലോകമെമ്പാടുമുള്ള എല്ലാ അംഗങ്ങൾക്കും ആശംസകൾ ..

ഡോ. ജോൺസൺ വി. ഇടിക്കുള,അംബാസിഡർ(യുണൈറ്റഡ് നേഷൻസ് ,സുസ്ഥിര വികസന സമിതി)

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles