Tuesday, December 24, 2024

Top 5 This Week

Related Posts

മെയ്ഡ് ഇൻ കാരവാൻ നാളെ തിയേറ്ററിലെത്തും

രാമമംഗലത്തെ കലാകാരനെ പ്രോത്സാഹിപ്പിക്കുന്നതിനു ജോമിയുടെ സിനിമ കാണണമെന്ന് സാമൂഹ്യമാധ്യമങ്ങളിൽ നാട്ടുകാരുടെ കാംപയിൻ

ജോമി കുര്യാക്കോസ് രാമമംംഗലം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മെയ്ഡ് ഇൻ കാരവാൻ ഏപ്രിൽ പതിനാലിന് പ്രദർശനത്തിനെത്തുന്നു. ആനന്ദം, ഹൃദയം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അന്നു ആന്റണിയാണ് നായിക. ഇന്ദ്രൻസ്, പ്രിജിൽ ജൂനിയർ, മിഥുൻ രമേശ്, ആൻസൺ പോൾ തുടങ്ങിയവരും, ഒപ്പം വിദേശ താരങ്ങളായ ഹാഷീം കഡൗറ,അനിക ബോയിൽ,എല്ല സെന്റ്‌സ്,നസ്ഹ എന്നിവരും അഭിനയിക്കുന്നു.

പൂർണമായും ദുബായിയിൽ ചിത്രീകരിച്ച ചിത്രമാണിത്. നായകനും നായികയും ദുബായിലെത്തുന്നു. അവിടെവച്ച് മറ്റൊരു രാജ്യത്തെ രണ്ടു കുട്ടികൾ ഇവരുടെ ജീവിതത്തിലേക്കു വന്നു ചേരുകയും അവരെ ഇവർക്ക് രക്ഷിക്കേണ്ട അവസ്ഥ വരികയും ചെയ്യുന്നു. ഇതോടെ നായകനും നായികയ്ക്കുമുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സിനിമ കഫേ പ്രൊഡക്ഷൻസ്, ബാദുഷ പ്രൊഡക്ഷൻസ്,എ വൺ പ്രൊഡക്ഷൻസ് എന്നി ബാനറിൽ ബാദുഷ എൻ എം, മഞ്ജു ബാദുഷ എന്നിവർ ചേർന്നാണ് നിർമാണം. ഡെൽമി മാത്യുവാണ് കോ പ്രൊഡ്യൂസർ. ഛായാഗ്രഹണം -ഷിജു എം ഭാസ്‌ക്കർ, ബി.കെ. ഹരിനാരായണൻ, അജയ് കുന്നേൽ എന്നിവർ എഴുതിയ വരികൾക്ക് വിനു തോമസ്, ഷെഫീഖ് റഹ്‌മാൻ എന്നിവർ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം-ഷെഫീഖ് റഹ്‌മാൻ, എഡിറ്റർ വിഷ്ണു വേണുഗോപാൽ. പ്രൊജക്ട് ഡിസൈനർ പ്രിജിൻ ജെ പി, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, കല രാഹുൽ രഘുനാഥ്,മേക്കപ്പ് നയന രാജ്,സലാം അരൂക്കുറ്റി, വസ്ത്രാലങ്കാരം സംഗീത ആർ പണിക്കർ, സ്റ്റിൽസ് ശ്യാംമാത്യു,

ചെറിയ മുതൽ മുടക്കിൽ വലിയ സിനിമ എന്ന സ്വപ്‌നവുമായി മലയാള സിനിമയിൽ ശ്രദ്ദേയനാകുന്ന സംവിധായകനായ ജോമി കുര്യാക്കോസ് രാമമംഗലം ഒലിയപുറത്ത് കുര്യാക്കോസിന്റെയും ജോയമ്മയുടെയും മകനാണ്. ജിന്റോ. സഹോദരനാണ്.

രാമമംഗലത്തെ കലാകാരനെ പ്രോത്സാഹിപ്പിക്കുന്നതിനു ജോമിയുടെ സിനിമ കാണണമെന്ന് കാണിച്ച് നാട്ടുകാരുടെ സാമൂഹ്യ മാധ്യമങ്ങളിലെ കാംപയിനും സജീവമാണ്. മേഖലയിൽ പിറവം ദർശനയിൽ പ്രദർശനം കാണാം

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles