Monday, January 27, 2025

Top 5 This Week

Related Posts

മെട്രോയിൽ വോട്ട് തേടി ഉമയുടെ യാത്ര

തൃക്കാക്കര: വോട്ടെടുപ്പിനു ഒരു ദിനം മാത്രം ബാക്കി നിലക്കെ തിങ്കളാഴ്ച മെട്രോയിൽ വോട്ട് തേടിയായിരുന്നു ഉമ തോമസിന്റെ യ്ത്ര. യു.ഡി.എഫ് സർക്കാരുകൾ കൊച്ചിക്ക് നൽകിയ വികസന മുദ്രകളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് തന്റെ ഈ പ്രചാരണ ലക്ഷ്യമെന്ന് ഉമ തോമസ് പറഞ്ഞു. കുസാറ്റ് മുതൽ കലൂർ സ്റ്റേഡിയം സഞ്ചരിച്ചായിരുന്നു ഉമയുടെ വോട്ട് തേടൽ.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം തൃക്കാക്കരയിലേക്ക് നീട്ടുന്നതായിരുന്നു യു.ഡി.എഫ് പദ്ധതി.
എന്നാൽ ആറ് വർഷമായിട്ടും എൽ ഡി എഫ് സർക്കാർ ഒന്നും തന്നെ ചെയ്തിട്ടില്ല. ഈ അവഗണക്കെതിരെ കൂടി തൃക്കാക്കര വോട്ട് ചെയ്യേണ്ടതുണ്ടന്ന് ഉമ ഓർമ്മപ്പെടുത്തി. . മെട്രോ ഇൻഫോ പാർക്ക് വരെ നീട്ടാത്തതും,പത്തടിപ്പാലത്തെ അറ്റകുറ്റപ്പണി മൂലം മെട്രോ ട്രെയിനുകൾ വൈകി ഓടുന്നതും, ട്രെയിനുകൾക്കിടയിലെ സമയ ദൈർഘ്യം കൊണ്ടുള്ള ബുദ്ധിമുട്ടുകളും യാത്രക്കാർ ഉമയുമായി പങ്ക് വച്ചു. മണ്ഡലത്തിൽ വോട്ടില്ലാത്തവർ സുഹൃത്തുക്കളോട് പറയണം എന്ന അഭ്യർത്ഥന കൂടി യാത്രക്കാരോട് പറഞ്ഞാണ് ഉമ മടങ്ങിയത്. മെട്രോ പോലെ കൊച്ചിയിൽ എവിടെ നോക്കിയാലും യു.ഡ്.എഫ് സർക്കാരുകളുടെ വികസന മുദ്രകൾ ദൃശ്യമാണെന്നും ഉമ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles