Sunday, December 29, 2024

Top 5 This Week

Related Posts

മെഗാമെഡിക്കല്‍ കാംപ് ഏഴിപ്രം ഗവ. യു.പി. സ്‌കൂള്‍

പെരുമ്പാവൂർ : വാഴക്കുളം ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രിസം മെഡിക്കൽ സെൻ്റർ, ഫാത്തിമ ഐ.കെയർ ഹോസ്പിറ്റൽ, ഇന്ത്യൻ മെഡിക്കൽ അസോസിയഷൻ, ജയഭാരത് കോളേജ് ,
മഹാത്മസെൻറർ
എന്നി സ്ഥാപനങ്ങളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ജൂ ലൈ 17 ഞായറാഴച്ച രാവിലെ 9 മുതൽ നോർത്ത് എഴിപ്രം ഗവ:യു .പി .സ്കൂളിൽ നടത്തും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗോപാൽ ഡിയോ ഉൽഘാടനം ചെയ്യും ജനപ്രതിനിധികൾ പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും
നേത്ര പരിശോധന, പ്രമേഹരോഗ പരിശോധന, ഹൃദ്രോഗ പരിശോധന, മൂത്രാശയ രോഗ പരിശോധന, സ്ത്രീ രോഗ പരിശോധന, ത്വക്ക് രോഗ പരിശോധന, ശ്വാസംമുട്ടൽ, ചെവിയുടെ ബാലൻസ്, മൂക്കിലെ ദശ, രക്തസമ്മർദ്ദ പരിശോധന, ഉദരരോഗ പരിശോധന, കിഡ്നി പ്രവർത്തന പരിശോധന, അലർജി, കേൾവിക്കുറവ്, ചെവിയിലെ പഴുപ്പ്, ടോൺസിലൈറ്റിസ്, തുടങ്ങിയവക്ക് സൗജന്യ പരിശോധനയും മരുന്ന് വിതരണവും നടത്തുമെന്ന് സഘാടക സമിതി ചെയർമാൻ പി.കെ.മണി
മഹാത്മസെൻ്റർ ഡയറക്ടർ
മുട്ടം അബ്ദുള്ള എന്നിവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്
94953 90903 എന്ന നമ്പരിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles