Friday, December 27, 2024

Top 5 This Week

Related Posts

മൂവാറ്റുപുഴ ഫ്‌ലവർ ഷോ ചൊവ്വാഴ്ച സമാപിക്കും

ചെടികളും ഫല വൃക്ഷ തൈകളും 30 ന് ബുധൻ രാവിലെ 7 മുതൽ മിതമായ നിരക്കിൽ വിറ്റഴിക്കും

മൂവാറ്റുപുഴ : മൂവാറ്റുപുഴ ഫ്‌ലവർ ഷോ ചൊവ്വാഴ്ച സമാപിക്കും.
മേളയിൽ പ്രദർശിപ്പിച്ചു വരുന്ന വൈവിധ്യമാർന്ന ചെടികളും ഫല വൃക്ഷ തൈകളും 30 ന് ബുധൻ രാവിലെ 7 മുതൽ മിതമായ നിരക്കിൽ വിറ്റഴിക്കും.
പുഷ്പ മേളയോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന കൺസ്യൂമർ സ്റ്റാളുകളിൽനിന്ന് വീട്ടിലേക്ക് ആവശ്യമായ മുഴുവൻ വസ്തുക്കളും കുറഞ്ഞ നിരക്കിൽ സ്റ്റാളിൽ നിന്ന് ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
നടുവ്, മുട്ട്, ശരീര വേദനകൾക്കും മരവിപ്പ് തരിപ്പ് തുടങ്ങി രക്ത പ്രവാഹം തടസപെടുന്ന അസുഖങ്ങൾക്കും ഉപയോഗിക്കാവുന്ന സ്പാർക്ക് മസാജ് മെഷീൻ, വിവിധ തരം ഡിസൈൻ ഫർണിച്ചറുകൾ എന്നിവ മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് 40% വിലക്കുറവിൽ ലഭിക്കും.

ഇറക്കുമതി ചെയ്ത ആഡംബര വാഷ് ബേസിൻ സെറ്റ്, എണ്ണയില്ലാതെ ചപ്പാത്തി, ദോശ തുടങ്ങി 25 ഓളം ആഹാരം പാകം ചെയ്യാവുന്ന മൾട്ടി മേക്കർ, പവർ സേവിങ് ഡിവൈസ്, എല്ലാവിധ ധാന്യങ്ങളും വീട്ടിൽ തന്നെ പൊടിപ്പിക്കാവുന്ന ഫ്ളവർ മില്ല് എന്നിങ്ങനെ ഒരു വീടിന് ആവശ്യമായതെല്ലാം 30% മുതൽ 50% വരെ വിലക്കുറവിൽ മേളയിൽ ലഭിക്കും. മൾട്ടി പർപ്പസ് കാർ വാഷ് മെഷീൻ, ഐബൽ കമ്പനിയുടെ ഗ്ലാസ് ടോപ് ഗ്യാസ് സ്റ്റവ് എക്‌സ്‌ചേഞ്ച് ഓഫറിൽ നൽകുന്നു. ഗ്യാസ് അപകടം ഒഴിവാക്കാൻ ഉപയോഗിക്കുന്ന സേഫ്റ്റി റെഗുലേറ്റർ, ഹാൻഡി വാക്കം ക്ലീനർ, ഏത് ചൂടിലും തണുത്ത കാറ്റ് ലഭിക്കുന്ന എയർ കൂളർ ഫാൻ പഴയ ഫാനിന് 2000 രൂപ എക്‌സ്‌ചേഞ്ച് ഓഫറിൽ, കിച്ചൺ ടൂൾസുകൾ, രുചിയൂറും നാവിൽ കൊതിയൂറുന്ന കോഴിക്കോടൻ ഹൽവ, കാന്താരി മുളകുകൊണ്ടുള്ള വെറൈറ്റി അച്ചാറുകൾ, തുടങ്ങി കുത്താമ്പുള്ളി കൈത്തറി തുണിത്തരങ്ങളും ബെഡ്ഷീറ്റുകളും ഫാൻസി ഐറ്റംസ്, ടോയ്സുകൾ, പഴയകാല മിഡായികൾ, വെറൈറ്റി ഐസ്‌ക്രീംസ്, മൊബൈൽ അക്സെസറീസ്, വീടിനും ഷോപ്പിനും ആവശ്യമായ സി.സി.ക്യാമറ, മാലിന്യ സംസ്‌കരണ പ്ലാന്റ്, ആയുർവേദ ഉത്പന്നങ്ങൾ തുടങ്ങിയവ മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാദിവസവും സായാഹ്നങ്ങളിൽ ചലച്ചിത്ര, ടി.വി. താരങ്ങൾ അണിനിരക്കുന്ന സ്റ്റേജ് പ്രോഗ്രാമും ഭക്ഷ്യ മേളയും കുട്ടികൾക്ക് ഉല്ലസിക്കാവുന്ന അമ്മ്യൂസ്‌മെന്റ് റൈഡുകളും ഒരുക്കിയിട്ടുണ്ട്
രാവിലെ 11 മുതൽ രാത്രി 9 വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles