Saturday, December 28, 2024

Top 5 This Week

Related Posts

മൂവാറ്റുപുഴ കിഴക്കേക്കരയിൽ പട്ടാപ്പകൽ കവർച്ച ; 20 പവനും പണവും കവർന്നു

മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ കിഴക്കേക്കരയിൽ പട്ടാപ്പകൽ കവർച്ച. വീട്ടമ്മയെ കുളിമുറിയിൽ പൂട്ടിയിട്ട് 20 പവൻ സ്വർണാഭരണവും, 20, 000 രൂപയും കവർന്നതായി പരാതി. കളരിക്കൽ മോഹനന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്ന് രാവിലെ 11 ഓടെയാണ് സംഭവം. മോഹനന്റെ അകന്ന ബന്ധുവായ പത്മിനി മാത്രമാണ് സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നത്. വീട് വൃത്തിയാക്കുകയായിരുന്ന ഇവരെ വായിൽതുണിതിരുകി കുളിമുറിയിൽ പൂട്ടിയിട്ട ശേഷമാണ് മോഷണമെന്നാണ് പരാതി.

പത്മിനിയുടെ കഴുത്തിൽ കിടന്ന മാലയും മോഷ്ടാവ് തട്ടിയെടുത്തു. മോഹനന്റെ മരണപ്പെട്ട ഭാര്യയുടെയും, മക്കളുടെയും, ചെറുമക്കളുടെയും അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. മോഷ്ടാവ് കടന്നുകളഞ്ഞതിനുശേഷം പത്മിനി വാതിൽ തുറന്ന്് പുറത്തുകടന്നു നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി. ഡോഗ് സ്‌ക്വാഡും, ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കും. ജനവാസമുള്ള മേഖലയിലാണ് വീട്്് സ്ഥിതി ചെയ്യുന്നത്. എന്നാൽ മോഷ്ടാക്കളെ സംബന്ധിച്ച് യാതൊരു സൂചനയും ലഭ്യമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles