Monday, January 27, 2025

Top 5 This Week

Related Posts

മൂവാറ്റുപുഴയുടെ മുഖച്ഛായ മാറ്റിയ ട്രീ

മൂവാറ്റുപുഴ : ത്രിവേണി സംഗമ തീരമായ മൂവാറ്റുപുഴ നഗരത്തിൽ മനോഹര കാഴ്ചയൊരുക്കിയിരിക്കുകയാണ് പരിസ്ഥിതി സംഘടനയായ ട്രീ. ട്രീം ഫോർ ഇക്കോളജിക്കൽ ഇക്കുലിബ്രിയം പേര് സൂചിപ്പിക്കുന്നതുപോലെ നാടിന്റെ പരിസ്ഥിതി സന്തുലനാവസ്ഥക്കുവേണ്ടി രാപകലില്ലാതെ കഠിന പ്രയ്തനത്തിലാണ്. ഇതിന്റെ നേർ സാക്ഷ്യമാണ് മൂവാറ്റുപുഴ പട്ടണത്തിലൂടെ നീളം ദൃശ്യമാകുന്നത്.

ട്രീ നട്ടുപിടിപ്പിച്ച പുല്ല് നനയ്ക്കുന്നു

അടുത്ത നാൾവരെ മാലിന്യങ്ങൾ സ്ഥാനംപിടിച്ചിരുന്ന മീഡിയനുകൾ ഇപ്പോൾ മെക്‌സിക്കൻ പുല്ലുകളും ചെടികളും പച്ചപ്പ് പരത്തി മൂവാറ്റുപുഴയുടെ കേരളത്തിൽ ശ്രദ്ധിക്കപ്പെടുന്ന നഗരമാകുന്നു. നഗര വികസനത്തിന്റെ മറ്റുകുറവുകൾപോലും ഈ കാഴ്ചയിൽ മങ്ങുന്നുവെന്നത് അതിശയോക്തിയല്ല. 20 വർഷം മുമ്പ് ആരക്കുഴയിലെ പണ്ടപ്പിള്ളി ഗ്രാമത്തിൽ മരിച്ചുപോയവരുടെ ഓർമക്കായി മരം നട്ടുപിടിപ്പിക്കുന്നതിന് രൂപീകരിച്ച നാട്ടുകൂട്ടം ഗ്രാമ സഖ്യം എന്ന കൂട്ടായ്മയാണ് ഇന്ന് ട്രീയായി പരിണമിച്ച് പരിസ്ഥിതി സേവന രംഗത്ത് മാതൃകയാവുന്നത്.പണ്ടപ്പിള്ളിയിലെ എംവിഐപി കനാൽ പുറംമ്പോക്കിൽ മരം നട്ടുപിടിപ്പിച്ചായിരുന്നു തുടക്കം. പിന്നീട് പണ്ടപ്പിള്ളിയിൽ അഞ്ച് ഏക്കർ സ്ഥലത്ത് 500 ലേറെ മരങ്ങൾ ഉൾപ്പെടുന്ന ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കി. നക്ഷത്ര മരം, നാല്പാമരക്കുന്ന്, ബട്ടർഫൈ്‌ള പാർക്ക്, ഫ്രൂട്ട് ഗാർഡൻ, റോക്ക് ഗാർഡൻ എന്നിവയെല്ലാം സജ്ജീകരിച്ചു. തുടർന്നാണ് നഗര സൗന്ദര്യവത്കരണം പദ്ധതിയിലേക്കുകൂടി വരുന്നത്. ബിനോയി ഏലിയാസ് ചെയർമാൻ, എബി എബ്രഹാം വൈസ് ചെയർമാൻ, ജേക്കബ് ജോർജ് സെക്രട്ടറി, ബിജു ജോർജ്് സെക്രട്ടറി, അഡ്വ. ദീപു ജേക്കബ് കോ- ഓർഡിനേറ്റർ എന്നിവരടങ്ങുന്ന ചാരിറ്റബിൾ ട്രസ്റ്റായിട്ടാണ് ട്രീ പ്രവർത്തിക്കുന്നത്.
നഗര സഭയുടെ ഒരു ഫണ്ടും വിനിയോഗിക്കാതെയാണ് മാസങ്ങൾ നീണ്ടുനിന്ന പ്രവർത്തനത്തിലൂടെ മൂവാറ്റുപുഴ നഗരം മനോഹരമാക്കിയത്. സ്‌പോൺസർമാരെ കണ്ടെത്തിയും, സംഭാവനയിലൂടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. നേരത്തെ മൂവാറ്റുപുഴയിൽ സമാനമായി പുൽത്തകിടികൾ പിടിപ്പിരുന്നെങ്കിലും സംരക്ഷണമില്ലാതെ ഉണങ്ങിപ്പോയിരുന്നു.ഇക്കുറി അഞ്ച് വർഷത്തേക്ക് പരിപാലനം ഉൾപ്പെടെയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് കോ- ഓർഡിനേറ്റർ അഡ്വ. ദീപു പറഞ്ഞു.് 2022 ജനുവരി ഒന്നു മുതൽ കൊച്ചി കോർപ്പറേഷനിലെ മരങ്ങളുടെ സംരക്ഷണവും ഏറ്റെടുക്കുകയാണെന്നും എറണാകുളം ജില്ലയിലെ പട്ടണങ്ങൾ പൂർണമായും ഹരിതവത്കരിക്കാനാണ് ലക്ഷ്യമെന്നും ദീപു പറയുന്നു. ഫോൺ 9447555044

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles