മൂന്നു ലക്ഷത്തോളം രൂപയുമായി ഏഴ്പേർ അറസ്റ്റിൽ
മൂവാറ്റുപുഴയിൽ പണം വച്ച് ചീട്ടുകളി, മൂന്നു ലക്ഷത്തോളം രൂപയുമായി ഏഴ്പേർ അറസ്റ്റിൽ. മുവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കാഞ്ഞിരത്താം തടത്തിൽ വീട്ടിൽ സന്തോഷ് (40), ആവോലിക്കരയിൽ ശ്രീനാരയണ ടെമ്പിളിന് സമീപം ചെരണയിൽ വീട്ടിൽ ജോൺസൺ (58), ആവോലി വള്ളിക്കട കുട്ടങ്ങൽ വീട്ടിൽ മജൂ (38), തൊടുപുഴ കാരിക്കോട് ചൂടതട്ടുങ്കൽ വീട്ടിൽ കാസിം (40), വണ്ണപ്പുറം ടെമ്പിൾ പോയിൻറ് ഭാഗത്ത് വെളിയത്തുപറമ്പിൽ വീട്ടിൽ അജി (50), മാറാടി മണ്ണത്തൂർ കവല ഭാഗത്ത് കായനാട് വീട്ടിൽ പ്രമോദ് (41), മണ്ണത്തൂർ കവല ഭാഗത്ത് തങ്കഞ്ചേരിയിൽ വീട്ടിൽ പ്രദീപ് (47) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുവാറ്റുപുഴ വജ്ര ഓഡിറ്റോറിയത്തിൻറെ താഴത്തെ നിലയിൽ നിന്നും ചീട്ടുകളി സംഘത്തെ പിടികൂടിയത്. പലസ്ഥലങ്ങളിൽ നിന്നും ചീട്ടുകളിയ്ക്കാൻ ഇവിടെയ്ക്ക് ആളുകൾ എത്താറുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ ചീട്ടു കളിയാണ് ഇവിടെ നടന്നിരുന്നത്. ഇൻസ്പെക്ടർ എം.കെ.സജീവ്, എസ്.ഐ എൽദോ കുര്യാക്കോസ്, എ.എസ്.ഐ മാരായ ജയകുമാർ, സുരേഷ്, എസ്.സി.പി.ഒ സി.ആർ.സുരേഷ്, സി.പി.ഒ മാരായ ബിബിൽ മോഹൻ, സലിം.പി.ഹസ്സൻ, സനൽ.വി.കുമാർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.