Wednesday, December 25, 2024

Top 5 This Week

Related Posts

മൂവാറ്റുപുഴയിൽ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിച്ചു

മൂവാറ്റുപുഴ : മീഡിയ ക്ലബ് മൂവാറ്റുപുഴ എന്ന പേരിൽ മൂവാറ്റുപുഴയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിച്ചു പ്രസിഡന്റ്- എം.ഷാഹുൽ ഹമീദ് (എൻലൈറ്റ് ന്യൂസ്് ), വൈസ് പ്രസിഡന്റ്ുമാർ- ഗോകുൽ കൃഷ്ണൻ – (കെരളി ന്യൂസ്) നിസാർ കെ.എ.(ന്യൂസ്- 18) സെക്രട്ടറി – ലിനു പൗലോസ് (മനോരമ ന്യൂസ്), ജോ. സെക്രട്ടറിമാർ ഏബിൾ സി. അലക്‌സ് (തത്സമയം ന്യൂസ്), മാണി പിട്ടാപ്പിള്ളിൽ ( ദീപിക) ട്രഷറർ- ഷമീർ പെരുമറ്റം (കേരളാ െൈടസ് ഡോട്ട്.ഇൻ), എക്‌സിക്യൂട്ടീവ് അംഗങ്ങൾ ദീപേഷ് കെ. ദിവാകരൻ (കലാകൗമുദി ദിനപത്രം), ജോയൽ ജോർജ് (ദീപിക ദിനപത്രം) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. മേള മിനി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എം. ഷാഹുൽ ഹമീദ് അദ്ധ്യക്ഷനായിരുന്നു.ഏബിൽ ഏലിയാസ്് സ്വാഗതവും ദീപേഷ് കെ.ദിവാകരൻ നന്ദിയും പറഞ്ഞു. യോഗത്തിൽ 15 ഓളം മാധ്യമ പ്രവർത്തകർ സംബന്ധിച്ചു.

നിയോജക മണ്ഡലത്തിലെ അച്ചടി-ദൃശ്യമാധ്യമങ്ങൾ, ഓൺലൈൻ പോർട്ടൽ റിപ്പോർട്ടർമാർ, ഫോട്ടോഗ്രാഫർമാർ, ക്യാമറമാൻമാർ എന്നിവരുടെ കൂട്ടായ്മയാണ് രൂപീകരിച്ചിരിക്കുന്നത്.
മാധ്യമ പ്രവർത്തകരിൽ മൂല്യാധിഷ്ടിതമായ മാധ്യമ പ്രവർത്തനം പ്രോത്സാഹിപ്പിക്കുക. ബോധവത്കരണ ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കുക.മാധ്യമ പ്രവർത്തനത്തിനു ആവശ്യമായ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുക. മാധ്യമ പ്രവർത്തകരും സമൂഹവും തമ്മിൽ ഊഷ്മളമായ ബന്ധം വളർത്തിയെടുക്കുക. സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌കാരിക കൂട്ടായ്മകൾ സംഘടിപ്പിക്കുക. സമൂഹത്തിലെ അശരണായവരെ സഹായിക്കുന്നതിനു ജീവ കാരുണ്യപ്രവർത്തനം സംഘടിപ്പിക്കുക, തുടങ്ങിയവയാണ് മീഡിയ ക്ലബ്ബ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് എം.ഷാഹുൽ ഹമീദ്, സെക്രട്ടറി ലിനു പൗലോസ് എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles