Wednesday, January 29, 2025

Top 5 This Week

Related Posts

മുൻ ഇന്ത്യൻ താരം ടി കെ ചത്തുണ്ണി സോക്കർ സ്‌കൂൾ സന്ദർശിച്ചു

ഫുട്‌ബോൾ പരിശീലകനും ,മുൻ ഇന്ത്യൻ താരവുമായ ടി കെ ചാത്തുണ്ണി മാഷ് തൊടുപുഴ സോക്കർ സ്‌കൂൾ സന്ദർശിച്ചു.
പരിശീലിപ്പിച്ച എല്ലാ ടീമുകളെയും മികവിന്റെ ഉന്നതിയിൽ എത്തിച്ച അപൂർവമായ പ്രതിഭ എന്നാണ് ചാത്തുണ്ണി സാറിനെ ഇന്ത്യൻ ഫുട്‌ബോൾ ലോകം വിലയിരുത്തുന്നത്…ഇന്ത്യൻ ലീഗിലെ മുൻ നിര ക്ലബ്ബുകളായിരുന്ന എഫ് സി കൊച്ചിൻ, മോഹൻബഗാൻ, സാൽഗോക്കർ, ഡെമ്പോ എഫ് സി, ചർച്ചിൽ ബ്രദഴ്‌സ് മുതലായവയുടെ പരിശീലകനായിരുന്നു അദ്ദേഹം. കേരളാ പോലീസ് ഇന്ത്യയിലെ മുൻനിര കിരീടമായ ഫെഡറേഷൻ കപ്പ് വിജയിച്ചത് അദ്ദേഹത്തിന്റെ കീഴിലാണ്.
തൊടുപുഴ സോക്കർ സ്‌കൂൾ അങ്കണത്തിൽ സമ്മർ ക്യാമ്പിലെ കുട്ടിത്താരങ്ങൾക്കൊപ്പം അനുഭവങ്ങൾപങ്കുവെച്ചു. പി.എ സലിംകുട്ടി.അമൽ വി ർ രാഹുൽസ്. അഞ്ജലി ജോസ്.ഷമീർ എ.ജെ എന്നിവർ പങ്കെടുത്തു.

മുൻ സന്തോഷ് ട്രോഫി പരിശിലകൻ നാരായണ മേനോൻ ക്യാമ്പ് സന്ദർശിച്ചു തൊടുപുഴ. സോക്കർ സ്‌കൂളിന്റെ സമ്മർ ഫുട്‌ബോൾ ക്യാമ്പിൽ മുൻ ഇന്ത്യൻ പരിശിലകനും കേരളവർമ്മ കോളേജ് പ്രിൻസിപ്പളുമായ ഡോ. നാരായണമേനോൻ കുട്ടികളുമായി അനുഭവങ്ങൾ പങ്കുവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles