Tuesday, December 24, 2024

Top 5 This Week

Related Posts

മുഹമ്മദ് ഫൈസലിനു വിജയം ; എം.പി. സ്ഥാനം പുനസ്ഥാപിച്ചു ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി

ന്യൂഡൽഹി: സുപ്രിം കോടതി ഹർജി ഇന്നു പരിഗണിക്കാനിരിക്കെ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു. ഇത് സംബന്ധിച്ച്് ലോക്‌സഭാ സെക്രട്ടേറിയറ്റ് ് അടിയന്തര ഉത്തരവിറക്കിയതോടെ എം.പി. സ്ഥാനം തിരികെ ലഭിച്ചു. ഹൈക്കോടതി വിധി വന്ന് രണ്ടു മാസമായിട്ടും അയോഗ്യത പിൻവലിക്കാതിരുന്നതോടെയാണ് മുഹമ്മദ് ഫൈസൽ സുപ്രിംകോടതിയെ സമീപിച്ചത്. ഇന്നലെ പരിഗണനയ്ക്ക് എത്തിയ ഹർജി ഇ്ന്നത്തേക്ക് മാറ്റുകയായിരുന്നു. അന്യായമായ കാലതാമസത്തിൽ സുപ്രിംകോടതി വിധി എന്താകുമെന്ന ഭയത്തിലാകാം അടിയന്ത ഉത്തരവിറക്കാൻ പ്രേരിപ്പിച്ചത്.

ഹൈകോടതി വിധി വന്നിട്ട് രണ്ടുമാസമായിട്ടും അയോഗ്യനാക്കിയ വിജ്ഞാപനം പിൻവലിക്കാത്ത ലോക്സഭാ സെക്രട്ടേറിയറ്റിനെതിരെ ഫൈസൽ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. ഈ ഹരജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ലോക്‌സഭ സെക്രട്ടേറിയറ്റിന്റെ അടിയന്തര തീരുമാനം. അയോഗ്യത പിൻവലിച്ച സാഹചര്യത്തിൽ സുപ്രീംകോടതിയിൽ നൽകിയ ഹരജി പിൻവലിക്കുമെന്ന് ഫൈസലിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഇന്നലെ ഹർജി എത്തിയെങ്കിലും ഇന്ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു. അയോഗ്യത പിൻവലിച്ചതോടെ ഫൈസലിന് എം.പിയായി തുടരാം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആക്രമണ കേസിൽ കവരത്തി കോടതി 10 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതോടെയാണ് അയോഗ്യത പ്രഖ്യാപിച്ചത്. തുടർന്ന ജയിലിൽ അടക്കപ്പെട്ട് മുഹമ്മദ് ഫൈസലിന്റെ ശിക്ഷ കേരളാ ഹൈക്കോടതി സ്‌റ്റേ ചെയ്തു.
ജനുവരി 25ന് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും വിജ്ഞാപനം പിൻവലിക്കാൻ ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇതുവരെ തയാറായിട്ടില്ലെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഫൈസൽ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റീസ് കെ.എം. ജോസഫിന്റെ ബഞ്ചാണ് ഹർജി പരിഗണിക്കാനിരുന്നത്. എം.പി. സ്ഥാനം പുനസ്ഥാപിച്ച് ഉത്തരവിറങ്ങിയതോടെ ഹർജി പിൻവിലിക്കുമെന്ന് മുഹമ്മദ് ഫൈസൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles