മുസ്ലിം ലീഗിനെക്കുറിച്ചുള്ള സിപിഎം അഭിപ്രായം കോൺഗ്രസിനുകൂടിയുള്ള സർട്ടിഫിക്കറ്റാണെന്നു കെ.സി. വേണുഗോപാൽ.
എക സിവിൽ കോഡ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ അത് കൈകാര്യം ചെയ്യുന്നതിൽ കോൺഗ്രസിന് വീഴ്ച പറ്റിയെന്നും
കോൺഗ്രസിന് ജാഗ്രതക്കുറവുണ്ടായെന്നും അക്കാര്യം ഉൾക്കൊള്ളുന്നുവെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു
‘മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന സി.പി.ഐ.എമ്മിന്റെ നിലപാട് കോൺഗ്രസിനുള്ള ഗുഡ് സർട്ടിഫിക്കറ്റാണ്. കോൺഗ്രസ്- ലീഗ് ബന്ധത്തെ ന്യായീകരിക്കുന്നതാണ് സി.പി.ഐ.എമ്മിന്റെ ഈ വാദം. കോൺഗ്രസും ലീഗ് വർഗീയത പ്രചരിപ്പിക്കുന്നുവെന്നതായിരുന്നു ഇതുവരെ സി.പി.ഐ.എം പ്രചാരണം.
ലീഗും കോൺഗ്രസും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമാണ്. മുന്നണി ബന്ധത്തിൽ ചെറിയ അസ്വാരസ്യങ്ങൾ സ്വാഭാവികമാണ്. ലീഗ് ചില വിഷയങ്ങളിൽ അവരുടെ ആശങ്ക പങ്കുവെക്കും. അത് പരിഹരിക്കലാണ് കോൺഗ്രസിന്റെ കടമ. അങ്ങനെ ചെയ്യുമ്പോൾ കോൺഗ്രസ ലീഗിന് വഴങ്ങി എന്നാണ് സി.പി.എം പറയാറുള്ളത്. ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് ഉമ്മൻചാണ്ടി, കുഞ്ഞാലിക്കുട്ടി, കെ.എം മാണി എന്നിവരെക്കുറിച്ച് ഗുരുതരമായ പ്രസ്താവനകളാണ്
സി.പി.എം നടത്തിയത്.മുന്നണി വിടേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്ന് ലീഗ് നേതൃത്വം തന്നെ വ്യക്തമാക്കിയതാണ്. ജനങ്ങൾ സി.പി.എമ്മിന് എതിരായതിന്റെ അങ്കലാപ്പിലാണ് ഇപ്പോൾ ലീഗിനെക്കുറിച്ച് പ്രസ്താവനകൾ നടത്തുന്നത്.രാജ്യത്ത തകർക്കുന്നതാണ് ഏക സിവിൽ കോഡ് ബിൽ. ബിൽ നടപ്പാക്കാൻ അല്ല ധ്രുവീകരണത്തിനാണ് ബി.ജെ.പിയുടെ ശ്രമം. ഏക സിവിൽ കോഡ് ബിൽ ഏകപക്ഷീയമായി നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.