മുവാറ്റുപുഴ: ദേശീയപാത മൂവാറ്റുപുഴ, കോതമംഗലം എന്നീ ബൈപ്പാസ് പദ്ധതികൾക്ക് വേണ്ടി 30 മീറ്റർ വീതിയാക്കി ചുരുക്കിക്കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഉപരിതല ഗതാഗത മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു.
നേരത്തെ 45 മീറ്റർ വീതിയിൽ മൂവാറ്റുപുഴയിലും കോതമംഗലത്തും നിർദ്ദേശിച്ചിട്ടുള്ള കടാതി – കാരക്കുന്നം ബൈപ്പാസിന്റെയും കോഴിപ്പള്ളി- മാതിരപ്പള്ളി ബൈപ്പാസിന്റെയും ഭൂമി ഏറ്റെടുക്കുവാൻ ആവശ്യമായ തുകയുടെ പകുതി സംസ്ഥാന സർക്കാർ വഹിക്കണമെന്നയിരുന്നു കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി യുമായി എംപി ഡീൻ കുര്യാക്കോസ് കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിനടിയിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ സാമ്പത്തിക ബാധ്യതയെ തുടർന്ന് ഏറ്റെടുക്കാത്ത പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ തന്നെ ഭൂമി ഏറ്റെടുക്കാൻ ആവശ്യമായ തുക മുഴുവനായി വഹിച്ചുകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്ന് പ്രത്യേകമായി ആവശ്യപ്പെട്ടിരുന്നു.
ഭൂമി ഏറ്റെടുക്കുന്നതിന് വലിയ തുക വേണ്ടി വരുന്നത് വരുന്നത് ഭാരിച്ച സാമ്പത്തിക ബാധ്യതയാകുന്നു എന്നുള്ളത് കണക്കിലെടുത്തുകൊണ്ട് 30 മീറ്റർ ആക്കി റോഡിൻറെ വീതി കുറയ്ക്കുവാൻ വേണ്ടിയിട്ടുള്ള ഒരു നിർദ്ദേശം ആയിരുന്നു എംപി മന്ത്രിയുടെ സമക്ഷം നിർദ്ദേശിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കുവാനും വേണ്ടത്ര ആലോചനകൾ നടത്തുന്നതിനും വേണ്ടിയിട്ടുള്ള നിർദ്ദേശം മന്ത്രി തന്നെ നൽകുകയായിരുന്നു. ആ നിലയിലാണ് ഇപ്പോൾ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭാഗത്തുനിന്നും ഈ നിർദ്ദേശം വരുകയും മന്ത്രാലയത്തിലേക്ക് ഉള്ളതും മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും അനുമതി ലഭിച്ചാൽ ഏറെക്കാലമായി കാത്തിരിക്കുന്ന മൂവാറ്റുപുഴ, കോതമംഗലം ബൈപ്പാസ് യാഥാർത്ഥ്യമാകും.1994 മുതൽ നിലനിൽക്കുന്ന പദ്ധതിയാണ് മൂവാറ്റുപുഴ കോതമംഗലം ബൈപ്പാസ് പദ്ധതി.