Friday, December 27, 2024

Top 5 This Week

Related Posts

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനധികൃതമായി കയറിയ പേര്‍ക്കെതിരെ കേസ്

കുമളി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനധികൃതമായി പ്രവേശിച്ച 3 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുമളി സ്വദേശികളായ രാജന്‍, രഞ്ജു, സതീശന്‍ എന്നിവര്‍ക്കെതിരെയാണു കേസ്. അതീവ സുരക്ഷ മേഖലയില്‍ അതിക്രമിച്ചു കടന്നതിന്റെ പേരിലാണു പേരിലാണു കേസ് എടുത്തിരിക്കുന്നത്.

അണക്കെട്ടിലെ അറ്റകുറ്റപ്പണിക്കു സാധനങ്ങള്‍ കൊണ്ടു പോയ ലോറികളിലാണ് ഇവര്‍ അണക്കെട്ടില്‍ എത്തിയത്. 4 മിനി ലോറികളിലാണ് അറ്റകുറ്റപ്പണികള്‍ക്കായി സാധനങ്ങള്‍ കൊണ്ടുപോയത്. ഇതില്‍ ഒരു ലോറിയില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. മറ്റ് 3 ലോറികളില്‍ ഡ്രൈവര്‍മാര്‍ക്കൊപ്പം സഹായികളായി പോയവരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles