Friday, December 27, 2024

Top 5 This Week

Related Posts

മുണ്ടകപ്പാടം നികത്തുന്നു.സമീപവാസികൾ ആശങ്കയിൽ…….

മുണ്ടകപ്പാടം നികത്തുന്നു.സമീപവാസികൾ ആശങ്കയിൽ…….

കരുനാഗപ്പള്ളി : മാർക്കറ്റിന് സമീപം ഉള്ള മുണ്ടകപ്പാടം നികത്തുന്നു, ഭൂമാഫിയ രാഷ്ട്രീയക്കാരുടെ സഹായത്തോടെ മുണ്ടക്കപ്പാടം നികത്തുന്നത്. പുലർച്ചെ 4 മണിക്ക് ടിപ്പർ ലോറിയിൽ എത്തിക്കുന്ന മണ്ണ് ബംഗാളികളെ ഉപയോഗിച്ച് ആണ് നികത്തിെ കൊണ്ടിരിക്കുന്നത്. ഇതറിഞ്ഞെത്തിയവില്ലേജ് ഓഫീസറെ അസഭ്യം പറയുകയും എതിർക്കുകയും ചെയ്തു. സ്റ്റോപ് മെമ്മോ കൊടുത്തിട്ടും വീണ്ടും മണ്ണിട്ട് നികത്തൽ നടക്കുകയാണ്. ഇവിടെ നികത്തുന്നതോടെ വടക്കെ ഭാഗത്തുള്ള വീടുകളി വെള്ളം കയറുകയും വെള്ളക്കെട്ട് ഉണ്ടാകുകയും ചെയ്യും. കരയോട് ചേർന്ന് ഉള്ള വസ്തു കുറഞ്ഞ വിലയിൽ വാങ്ങി ഇത്തരത്തിൽ നികത്തി കൂടിയ വിലയ്ക്ക് വിൽക്കാണാനാണ് ഇവരുടെ പ്ലാൻ, ചില രാഷ്ട്രിയ നേതാക്കളുടെ പിന്തുണ ഉള്ളത് കൊണ്ട് ആണ് ഇത്തരത്തിൽ നികത്തിനു ധൈര്യം കാണിക്കുന്നത് എന്ന് പള്ളിക്കലാർ സമിതി സെക്രട്ടറി മഞ്ജു കുട്ടൻ അഭിപ്രായപെട്ടു.കൂടുതൽ നടപടി ആവശ്യപ്പെട്ട് കളക്റ്റർക്ക് പരാതി നൽകാനും തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles