Saturday, December 28, 2024

Top 5 This Week

Related Posts

മുഖ്യമന്ത്രി പിണറയി വിജയനു ക്ള്ളക്കടത്തിൽ ബന്ധമെന്ന് സ്വപ്‌ന സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഗുരുതരമായ ആരോപണവുമായി രംഗത്ത്. 2016ൽ മുഖ്യമന്ത്രി ദുബൈയിലേക്ക് പോയപ്പോൾ മറന്നുവെച്ച കറൻസിയടങ്ങുന്ന ബാഗ് എം. ശിവശങ്കറിന്റെ നിർദേശപ്രകാരം നയതന്ത്ര പ്രതിനിധിയുടെ കൈവശം അവിടെയെത്തിച്ചെന്ന് വെളിപ്പെടുത്തി. എറണാകുളം ജില്ല കോടതിയിൽ 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്‌ന സുരേഷ്. ജീവന് ഭീഷണിയുണ്ടെന്നും വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാൽ സുരക്ഷ വേണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടതായും സ്വപ്ന അറിയിച്ചു.

മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ടാണ് ശിവശങ്കർ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്. പ്രോട്ടോകോൾ പരിശോധിക്കാനും വിമാനത്താവളത്തിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കാനുമാണ് വിളിച്ചത്. പിന്നീട് മുഖ്യമന്ത്രി ഒരു ബാഗ് മറന്നുവെച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ആവശ്യപ്പെട്ടു. ആ ബാഗ് കോൺസുലേറ്റിന്റെ ഉദ്യോഗസ്ഥർ കൊണ്ടുവന്നപ്പോൾ അതിൽ കറൻസിയാണെന്ന് മനസ്സിലായി.

ജവഹർ നഗറിലെ കോൺസുലേറ്റ് ജനറലിന്റെ ഓഫിസിൽനിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി പാത്രങ്ങൾ ശിവശങ്കറിന്റെ നിർദേശപ്രകാരം എത്തിച്ചിട്ടുണ്ട്. ഇതിൽ ബിരിയാണി മാത്രമല്ല, ഭാരമുള്ള നിരവധി വസ്തുക്കളും ഉണ്ടായിരുന്നു.

‘എനിക്കെതിരായ കേസിൽ ഉൾപ്പെട്ടിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, ഭാര്യ കമല, എം. ശിവശങ്കർ, കെ.ടി. ജലീൽ, സി.എം. രവീന്ദ്രൻ, നളിനി നെറ്റോ എന്നിവർക്കെതിരിരെയും മൊഴിയിൽ പരാമർശമുണ്ട്് കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും അവർ പറഞ്ഞു.

സ്വപ്ന സുരേഷ് മൊഴി പുറത്തുവന്നതോടെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറി നില്ക്കണമെന്ന് കെ.പി.സി,സി. പ്രസിഡൻര് ് കെ.സുധാകരൻ ആവശ്യപ്പെട്ടു. ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തിൽ സ്വർണം കടത്തി എന്നത് തീരാകളങ്കമാണ്. ഒരു നിമിഷം മുഖ്യമന്ത്രി കസേരയിലിരിക്കാൻ പിണറായി യോഗ്യനല്ലെന്ന് സുധാകരൻ പറഞ്ഞു. പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ എന്ന് പിബി തീരുമാനിക്കട്ടെ എന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കേസുമായി ബന്ധപ്പെട്ട് ബി ജെ പി നേതാക്കളുമായി ധാരണയിൽ എത്തി, ഇ ഡി യുടെ അന്വേഷണം സുതാര്യമായിരുന്നില്ല കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles