Wednesday, January 1, 2025

Top 5 This Week

Related Posts

മീഡിയ വൺ വീണ്ടും പ്രേക്ഷകരിലേക്ക് ; വിലക്കിനു സുപ്രിം കോടതി സ്‌റ്റേ

ന്യൂഡൽഹി: മീഡിയവൺ സംപ്രേഷണാനുമതി. കേന്ദ്ര സർക്കാരിന്റെ സംപ്രേക്ഷണ വിലക്ക് ശരിവച്ച കേരളാ ഹൈക്കോടതി വിധി സുപ്രിം കോടതി തല്ക്കാലികമായി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ അടങ്ങുന്ന ബഞ്ചിന്റേതാണ് വിധി. ഹൈക്കോടതി വിധിക്കെതിരെ അപ്പിൽ നൽകിയ മീഡിയ വൺ ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ടിരുന്നു. 11 വർഷമായി നിയമ വിധേയമായി പ്രവർത്തിക്കുന്ന ചാനൽ 300 ലേറെ ജീവനക്കാരുടെ ഭാവി കൂടിയാണെന്നും മീഡിയ വൺ ബോധിപ്പിച്ചു.
‘മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കിയതായി ഞങ്ങൾ വിധിക്കുന്നു. ഹരജിക്കാർക്ക്, മീഡിയവൺ ചാനൽ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനു മുമ്പുള്ള അതേ അടിസ്ഥാനത്തിൽ നടത്താം.’ – കോടതി വ്യക്തമാക്കി. ഇന്റലിജൻസ് റിപ്പോർട്ട് എന്താണെന്ന് അറിയാൻ ഹരജിക്കാർക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ‘ഫയലുകൾ പുറത്തു വിടണം. ഹരജിക്കാർക്ക് അതറിയാനുള്ള അവകാശമുണ്ട്. ആ അവകാശം സംരക്ഷിക്കപ്പെടണം. ഇത് ഗുരുതരമായ സാഹചര്യമാണെന്ന് കോടതി വ്യക്തമാക്കി. മീഡിയ വണ്ണിനുവേണ്ടി പ്രമുഖ അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് ഹാജരായത്.

’11 വർഷത്തെ ഉത്തരവാദിത്തപരമായ മാധ്യമപ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാണെന്ന് വിലക്കെന്ന് പറയുന്നു. ലൈസൻസിനായി മെയിൽ തന്നെ അപേക്ഷ നൽകിയിട്ടുണ്ട്. ജനുവരിയിലാണ് സുരക്ഷാ കാരണം പറഞ്ഞു വിലക്കുന്നത്. സീൽഡ് കവറാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. സീൽഡ് കവറുമായി വരേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിട്ടുണ്ട്.’ – ഇതായിരുന്നു ദവെയുടെ വാദം. സത്യവാങ്മൂലം നൽകാൻ ഒരാഴ്ച സമയം വേണമെന്നും ഇടക്കാല ഉത്തരവ് നൽകരുതെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല്.

ജനുവരി 31ന് കേന്ദ്ര സർക്കാർ മീഡിയ വണ്ണിനു സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയത്. ഫെബ്രുവരി എട്ടിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് സർക്കാർ വാദം അംഗീകരിച്ചു. തുടർന്ന് ഡിവിഷൻ ബെഞ്ചിൽ അപ്പിൽ സമർപ്പിച്ചെങ്കിലും ഫെബ്രുവരി എട്ടിനാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സിംഗിൽ ബഞ്ച് വിധി ശരിവയ്ക്കുകയായിരുന്നു. രാജ്യ സുരക്ഷയ്ക്കു ഭീഷ ചൂണ്ടികാണിച്ച് മുദ്രവച്ച കവറിൽ കോടതിക്കിു വിവരം കൈമാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles