Home NEWS INDIA മീഡിയ വണിനു സംപ്രേക്ഷണ വിലക്ക് നീക്കി സുപ്രിം കോടതി

മീഡിയ വണിനു സംപ്രേക്ഷണ വിലക്ക് നീക്കി സുപ്രിം കോടതി

0
246

ന്യൂഡൽഹി: രഹസ്യമായി കുറ്റം ആരോപിച്ച് സംപ്രേക്ഷ വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിനു കനത്ത തിരിച്ചടി. ‘മീഡിയവൺ’ സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി. ചാനലിനെതിരെ കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി നീക്കിയത്. നാലാഴ്ചക്കകം ലൈസൻസ് കേന്ദ്രം പുതുക്കി നൽകണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. 2022 ജനുവരി 31ന് രാജ്യ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ മീഡയ വണിനു വിലക്ക് കല്പിച്ചത്. ഇത് ചോദ്യം ചെയ്ത് മീഡിയ വൺ സമർപ്പിച്ച അപ്പിൽ കേരള ഹൈക്കോടതിയും തള്ളിയിരുന്നു. ഇതോടെ ഹൈക്കോടതി ഉത്തരവും അസാധുവാക്കി. ഹൈകോടതി വിധി മാർച്ച് 15നാണ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹർജിയിൽ അന്തിമ വിധി വന്നതോടെ മീഡിയ വണിനു പൂർണ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്

കേസിൽ മാധ്യമ സ്വാതന്ത്യത്തിനു നേരിട്ട ഭീഷണികളെ ചോദ്യം ചെയ്യുന്ന പത്തോളം നിരീക്ഷണമാണ് ബഞ്ച് നടത്തിയിരിക്കുന്നത്. ജനാധിപത്യത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിൻറെ പങ്ക് ചൂണ്ടികാണിച്ച കോടതി സർക്കാറിനെ വിമർശിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്നും ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്നും വിലയിരുത്തി. വിലക്കിൻറെ കാരണം പുറത്തുപറയാത്തത് നിതീകരിക്കാനില്ലെന്നും ബഞ്ച് ദേശസുരക്ഷ പറഞ്ഞ് കാരണം വെളിപ്പെടുത്താത്തത് അംഗീകരിക്കാനാവില്ലെന്നും നിരീക്ഷിച്ചു. സുരക്ഷ ഭീഷണിയുണ്ടെങ്കിൽ ഡൗൺലിങ്കിങ് ലൈസൻസ് പുതുക്കി നൽകിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.പ്രമുഖ അഭിഭാഷകരായ മുകുൾ റോഹ്ത്തഗി, ദുഷ്യന്ത് ദവെ, ഹുസേഫ അഹമ്മദി, ഹാരിസ് ബീരാൻ, അമീൻ ഹസൻ എന്നിവരാണ് മീഡിയവണിനായി കോടതിയിൽ ഹാജരായത്. വിധിയെ രാജ്യത്തെ പ്രമുഖ മാധ്യമ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും സ്വാഗതം ചെയ്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here