Saturday, December 28, 2024

Top 5 This Week

Related Posts

മാരിയിൽ അനുസ്മരണം- നിർദ്ധന രോഗികൾക്കും വ്യാപാരികൾക്കും മർച്ചന്റ്സ് അസോസിയേഷന്റെ കൈത്താങ്

തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ഉപാധ്യക്ഷനും ഇടുക്കി ജില്ലാ പ്രസിഡന്റുമായിരുന്ന മാരിയിൽ കൃഷ്ണൻ നായരുടെ 5 മത് അനുസ്മരണത്തോട് അനുബന്ധിച്ച് തൊടുപുഴയിലെ നിർദ്ധനരായ രോഗികൾക്കും, വ്യാപാരികൾക്കും തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ സഹായം സംസ്ഥാന പ്രസിഡന്റ്‌ രാജു അപ്സര കൈമാറി.

ജില്ലയിൽ ആകമാനം മാരിയിൽ അനുസ്മരണം ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചതിൽ അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക് മാതൃ യൂണിറ്റ് മികവുറ്റ സേവനപ്രവർത്തനങ്ങൾ നടത്തിയതിന് രാജു അപ്സര തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളെ അഭിനന്ദിച്ചു.

അസോസിയേഷൻ പ്രസിഡന്റ്‌ അജീവ് പുരുഷോത്തമൻ, ജനറൽ സെക്രട്ടറി സജി പോൾ, ട്രഷറർ കെ. എച്ച് കനി,ബ്ലോക്ക്‌ പ്രസിഡന്റ്‌ എൻ. പി ചാക്കോ,ജില്ലാ ട്രഷറർ ആർ. രമേശ്‌,അസോസിയേഷൻ ഭാരവാഹികളായ വി. സുവിരാജ്,ബെന്നി ഇല്ലിമൂട്ടിൽ,ഇ. എ അഭിലാഷ്,സജിത്ത് കുമാർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles