Wednesday, January 1, 2025

Top 5 This Week

Related Posts

മാതാപിതാക്കളുടെ കൺമുന്നിൽ മകൾ കിണറ്റിൽ ചാടി മരിച്ചു

കൊട്ടാരക്കര: സ്‌കൂളിൽനിന്നു മാതാപിതാക്കളോടൊപ്പം വീ്ട്ടിലേക്കുപോയ 10 -ാം ക്ലാസ്സുകാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. പുത്തൂർ പൊരീക്കൽ ഇടവട്ടത്ത് നീലിമ ഭവനിൽ ഷാൻകുമാർ -ഉഷ ദമ്പതികളുടെ മകൾ നീലിമ (16) യാണ് മാതാപിതാക്കളുടെ കൺമുന്നിൽ ജീവനൊടുക്കിയത്.
അവധിയായിരിക്കെ സ്‌കൂളിലേക്കെന്നു പറഞ്ഞു വീട്ടിൽനിന്നു കൂട്ടുകാരികൾക്കൊപ്പം പോയ കുട്ടിയെ സ്‌കൂൾ അധികൃതർ പിടികൂടി രക്ഷിതാക്കളെ വിളിച്ചുവരുത്തി കൂടെവിടുകയായിരുന്നു.
പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്.വി.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ് നീലിമ. തിങ്കളാഴ്ചയോടെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് അവധിയായിരുന്നു. എന്നാൽ, നീലിമയും കൂട്ടുകാരികളും സ്‌കൂളിൽ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതെന്നു പറയുന്നു.

സ്‌കൂളിന് സമീപത്തെ മഹാദേവ ക്ഷേത്രത്തിൽ ഇവരെ കണ്ടവിവരം അറിഞ്ഞ് അധ്യാപകർ സ്ഥലത്തെത്തി ഇവരെ സ്‌കൂളിലേക്ക് കൊണ്ടുപോവുകയും രക്ഷാകർത്താക്കളെ വിളിച്ച് വരുത്തുകയുമായിരുന്നു.
ആഴമുള്ള കിണറ്റിൽനിന്ന് കുട്ടിയെ രക്ഷിക്കാൻ കഴിയാതെ അച്ഛനുമമ്മയും നിസ്സഹായരായി നിന്നു. വിവരമറിഞ്ഞ് കുണ്ടറയിൽനിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. വെള്ളവും ചളിയും ഉണ്ടായിരുന്ന കിണറിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles