Sunday, January 26, 2025

Top 5 This Week

Related Posts

മലയാളി വിദ്യാർഥിക്ക് ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അവാർഡ്

ദുബായ്: യുഎഇയിലെ മികച്ച വിദ്യാർഥികൾക്കു സർക്കാർ നൽകുന്ന ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തും ഫൗണ്ടേഷൻ അവാർഡ് കരസ്ഥമാക്കി മലയാളി വിദ്യാർഥി. അൽഐൻ ഇന്ത്യൻ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അപർണാ അനിൽ നായരാണ് രാജ്യത്തെ പരമോന്നത വിദ്യാഭ്യാസ അവാർഡ് സ്വന്തമാക്കിയത്.

പഠനത്തിനൊപ്പം പാഠ്യേതര രംഗത്തും തിളങ്ങുന്ന വിദ്യാർഥികൾക്കാണിത് ലഭിക്കുക. രാജ്യത്തും വിദേശത്തും ഉന്നത വിദ്യാഭ്യാസത്തിനു സ്കോളർഷിപ്പും ലഭിക്കും. പരീക്ഷയിലെ മാർക്ക്, പരിസ്ഥിതി പ്രവർത്തനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, രാജ്യത്തിനു വേണ്ടി ചെയ്ത സേവനങ്ങൾ എന്നിവയാണ് പരിഗണിച്ചത്.

എൻഎസ്എസ് അൽഐൻ കമ്മിറ്റി പ്രസിഡന്റും ഫാർമസിസ്റ്റുമായ അനിൽ വി. നായരുടെയും അൽഐൻ സെഹയിൽ നഴ്സായ അഞ്ജലി വിധുധാസിന്റെയും മകളാണ് അപർണ. തിരുവല്ല പാലിയേക്കര സ്വദേശികളാണ്. ഇന്ത്യൻ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥി അരവിന്ദ് അനിൽ നായരാണ് സഹോദരൻ. പാലിയേക്കര അനുഗ്രഹയിൽ മുൻ മുനിസിപ്പൽ കൗൺസിലർ പരേതനായ വേലുക്കുട്ടൻ നായരുടെയും മുൻ ഹെഡ്മിസ്ട്രസ് സുഭ്രദ്രാമ്മയുടെയും ചെറുമകളാണ്.

ദേശീയതലത്തിലും രാജ്യാന്തര തലത്തിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന വ്യക്തികൾ, സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവർക്കാണ് അവാർഡുകൾ ലഭിക്കുക. മികച്ച സ്കൂളിനുള്ള പുരസ്കാരം ഷാർജ ജെംസ് മില്ലേനിയും സ്കൂൾ സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles