Tuesday, December 24, 2024

Top 5 This Week

Related Posts

മലയാളി മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു

മലയാളി മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു. പടിയൂർ സ്വദേശി നിവേദിത സൂരജ് (26) ആണ് മരിച്ചത്. ഹൈദരാബാദിൽ ഇ.ടിവി ഭാരത് ചാനൽ ജീവനക്കാരി ആയിരുന്നു. രാവിലെ ജോലിക്കു പോകുമ്പോൾ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. സംസ്‌കാരം നാളെ രാവിലെ 9 ന് പടിയൂരിലെ വീട്ടുവളപ്പിൽ നടക്കും. ഇടിവി ഭാരത് കേരള ഡെസ്കിലെ കണ്ടന്റ് എഡിറ്ററായിരുന്നു.

ഒപ്പമുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശിനിയും ഇടിവി ഭാരത് ഉത്തർപ്രദേശ് ഡെസ്കിലെ കണ്ടന്റ് എഡിറ്ററുമായ സോനാലി ചാവേരിയെ ഗുരുതര പരിക്കുകളോടെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles