Friday, December 27, 2024

Top 5 This Week

Related Posts

മലയാറ്റൂർ തീർഥാടകന്റെ ബൈക്ക് മോഷ്ടിച്ച മൂവാറ്റുപുഴ സ്വദേശി പിടിയിൽ

മുവാറ്റുപുഴ :മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന യുവാവ് പോലീസിന്‍റെ പിടിയിൽ. ഏനാനല്ലൂര്‍ മുല്ലുപ്പുഴച്ചാല്‍ മുത്തിയാട്ടുശ്ശേരില്‍ വീട്ടില്‍ ശരത്ത് (20) നെയാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിന് വന്ന പത്തനംതിട്ട സീതത്തോട് സ്വദേശി തോമസ് ശാമുവേലിന്‍റെ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളാണ് ഇയാൾ മോഷ്ടിച്ചത്. തുടർന്ന് കറങ്ങി നടക്കുന്നതിനിടെ വാഴക്കുളം മണിയന്തടം ഭാഗത്ത് വച്ച് പട്രോളിംഗ് നടത്തി വന്ന പോലീസ് സംഘത്തിന്‍റെ പിടിയിലാകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. കേസ് തുടര്‍ന്നുള്ള അന്വേഷണത്തിനായി കാലടി പോലിസിന് കൈമാറി. എസ്.ഐ മാത്യു അഗസ്റ്റിന്‍, എഎസ്ഐമാരായ എഡിസണ്‍ മാത്യു, പി.വി.എല്‍ദോസ്, പി.എം.ജിന്‍സണ്‍, സി.പി.ഒ വര്‍ഗ്ഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles