Home NEWS KERALA മലബാര്‍ സിമന്റ്‌സ് ശശീന്ദ്രന്‍ കൊലകേസ് : ഹൈക്കോടതി വിധി സ്വാഗതാര്‍ഹം, ശശീന്ദ്രന്റെ കുടുംബം

മലബാര്‍ സിമന്റ്‌സ് ശശീന്ദ്രന്‍ കൊലകേസ് : ഹൈക്കോടതി വിധി സ്വാഗതാര്‍ഹം, ശശീന്ദ്രന്റെ കുടുംബം

0
292

പാലക്കാട്: പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സിലെ അഴിമതിയെ എതിര്‍ത്തതിന്റെ പേരില്‍ മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രനും മക്കളും 2011 ജനുവരി 24 ന് ദുരൂഹ രീതിയില്‍ കൊല്ലപ്പെട്ടത് ആത്മഹത്യയാക്കി ചിത്രീകരിച്ച് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം തള്ളി തുടരന്വഷണം നടത്തണമെന്ന ഹൈക്കോടതി വിധി നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന് കരുത്തു പകരുന്നെന്ന് ശശീന്ദ്രന്റെ കുടുംബം.

ശശീന്ദ്രന്റേയും മക്കളുടേയും കൊലപാതകം ആത്മഹത്യയായി ചിത്രീകരിച്ച സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്റെ സഹോദരന്‍ ഡോ.വി. സനല്‍കുമാര്‍ 2015 ലാണ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കൊലപാതകം നടന്നു എന്നതു സംബന്ധിച്ച കേന്ദ്ര ഐ.ബി. റിപ്പോര്‍ട്ടിന്റെ അധികാരികതയും കൊലപാതകത്തെക്കുറിച്ച് ശശീന്ദ്രന്റെ കൂടുംബത്തിന് ലഭിച്ച വിവരങ്ങളും മുറിക്കകത്തുള്ള കൊലപാതക തെളിവുകളും അന്വേഷിക്കാതെയാണ് സി.ബി.ഐ കുറ്റപത്രം നല്‍കിയിരുന്നതെന്നാണ് ശശീന്ദ്രന്റെ കുടുംബത്തിന്റെ പ്രധാന വാദം. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ വിവാദവ്യവസായി ചാക്ക് രാധാകൃഷ്ണന്നെതിരെ (വി.എം.രാധാകൃഷ്ണന്‍) സുപ്രീം കോടതി വിധിപ്രകാരം കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും സഹോദരന്‍ സനല്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സാധൂകരിക്കുന്നതാണ് ഹൈക്കോടതി വിധി.

വി.എസ് സര്‍ക്കാരിന്റെ കാലത്ത് മലബാര്‍ സിമന്റ്‌സ് അഴിമതിയെക്കുറിച്ച് അന്വേഷിച്ച വിജിലന്‍സ് കുറ്റപത്രം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചതിന്റെ മൂന്നാം ദിവസമായിരുന്നു ശശീന്ദ്രനും മക്കളും ദുരൂഹരീതിയില്‍ കൊല്ലപ്പെട്ടത്. അതിനു മുമ്പ് കമ്പനി നിയമലംഘിച്ച് നിര്‍ബന്ധപൂര്‍വ്വം രാജിവയ്പ്പിക്കുകയും ചെയ്തിരുന്നു. തുടക്കത്തില്‍ തന്നെ മൂന്നു മരണങ്ങള്‍ നടന്ന മുറിയിലെ തെളിവുകള്‍ അന്നത്തെ ഡി.വൈ.എസ്.പി പുഷ്‌ക്കരന്റേയും കുമാരന്റേയും നേതൃത്വത്തില്‍ നശിപ്പിച്ചിരുന്നു. ശശീന്ദ്രന്‍ കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്തു എന്ന് എഴുതി നല്‍കാന്‍ മരണം നടന്ന ഉടനെ സ്ഥലത്തെത്തിയ പോലീസ് ഭാര്യ ടീനയോടും സഹോദരന്‍ രവീന്ദ്രനോടും ആവശ്യപ്പെട്ടിരുന്നു. അവരത് നിഷേധിച്ചു.

മലബാര്‍ സിമന്റ്‌സിലെ ചില ഉദ്യോഗസ്ഥരും ഗുണ്ടകളും രണ്ടു വാഹനങ്ങളിലായി കമ്പനിയില്‍ പുനര്‍നിയമന കത്തു നല്‍കാനെന്ന പേരില്‍ ശശീന്ദ്രന്റെ വീട്ടിലെത്തി കൊലപാതകം നടത്തി കെട്ടിതൂക്കി മുന്നില്‍ നിന്നു പൂട്ടികടന്നു കളയുകയായിരുന്നു. നാലാമതു കുരുക്ക് ടീന വൈകിയതുകൊണ്ട് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. എല്ലാ മുറികളിലും ജനലുകള്‍ സാരിയും പുതപ്പും കൊണ്ട് മറച്ചിരുന്നു. ആദിവസത്തെ സംഭവങ്ങള്‍ പരിശോധിച്ചാന്‍ ശശീന്ദ്രന്‍ കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ല . കൊലപാതകം തന്നെയെന്നു ഐ ബി റിപ്പോര്‍ട്ടും കുടുംബത്തിന് രഹസ്യ വിവരവും ലഭിച്ചിരുന്നു.

ആദ്യം,രവീന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ ശരിയായ ദിശയില്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും വി.എം രാധാകൃഷ്ണന്റെ നാട്ടുകാരനും അകന്ന ബന്ധുവുമായ നന്ദകുമാരന്‍ നായര്‍ അന്വേഷണത്തിന് എത്തിയതാണ് ശശീന്ദ്രന്‍ കേസ് അട്ടിമറിക്കാന്‍ കാരണം.

കൊലപാതകം ആത്മഹത്യയായി ചിത്രീകരിച്ച റിപ്പോര്‍ട്ട് തള്ളണമന്ന് ആവശ്യപ്പെട്ട് 2015 ല്‍ സഹോദരന്‍ ഡോ. സനല്‍കുമാര്‍ കേസ് ഫയല്‍ ചെയ്തിരുന്നു എങ്കിലും കേസ് അനന്തമായി നീട്ടാനും അട്ടിമറിക്കാനും ശ്രമമുണ്ടായിരുന്നു. രണ്ടു പ്രാവശ്യം ശശീന്ദ്രന്‍ കേസ് ഫയലുകളും മലബാര്‍ സിമന്റ്‌സ്അഴിമതി കേസ് ഫയലുകളും കോടതിയില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. ഈ ഘട്ടത്തിലെല്ലാം ശശീന്ദ്രന്റെ കുടുംബം പോരാട്ടം തുടരുകയായിരുന്നു.

ഇതിനിടയില്‍ കേസിലെ പ്രധാന സാക്ഷികളായ ശശീന്ദ്രന്റെ ഭാര്യടീന, കൊലപാതക വിവരം നല്‍കിയ സതീന്ദ്രകുമാര്‍,കമ്പനിയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ , ശശീന്ദ്രന്റെ അയല്‍വാസിയും മലബാര്‍ സിമന്റ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ദുരൂഹ രീതിയില്‍ കൊല്ലപ്പെട്ടിരുന്നു.

ശശീന്ദ്രന്റെ അമ്മ വേലമ്മയും അച്ഛന്‍ വേലായുധന്‍ മാസ്റ്ററും മകന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ വിധിക്കുന്നതു കാണാതെ നീ തി നിഷേധിക്കപ്പെട്ട് മരണത്തിന് കീഴടങ്ങി.സഹോദരന്‍ സനല്‍ കുമാറാണ് ആക്ഷന്‍ കൗണ്‍സിലിന്റെ പിന്തുണയോടെ നീതിക്കു വേണ്ടിയുള്ള പോരാട്ടം ആത്മവീര്യം തളരാതെ മുന്നോട്ടു കൊണ്ടുപോകുന്നത്.

ശരിയായ ദിശയില്‍ തുടരന്വഷണം നടത്തിയാല്‍ കൊലപാതകത്തിന്റെ ചുരുള്‍ അഴിക്കാന്‍ കഴിയുമെന്ന് ശശീന്ദ്രന്റെ കുടുംബം ഉറച്ചു വിശ്വസിക്കുന്നു. അതിന് ആവശ്യമായ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ട്.വിജിലന്‍സ് കേസില്‍ എതിരായി മൊഴി നല്‍കിയതിന്റെ പേരില്‍ ശശീന്ദ്രനും മക്കളും കുടുംബത്തോടെ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയ വിവാദ വ്യവസായി വി.എം.രാധാകൃഷ്ണനും അഴിമതിയില്‍ പങ്കാളിയായ ഐ.എ.എസ്സ് ഭരണകൂട രാഷ്ട്രീയ ലോബിയുമാണ് ശശീന്ദ്രന്‍ കേസും മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുകളും അട്ടിമറിക്കാന്‍ ഇപ്പോഴുംകൂട്ടുനില്‍ക്കുന്നത് ഇതിന്നെതിരായും പോരാട്ടം തുടരുകയാണ് ശശീന്ദ്രന്റെ കുടുംബം .

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here