Thursday, December 26, 2024

Top 5 This Week

Related Posts

മരിയുപോൾ ; വെള്ളവും ഭക്ഷണവും ഇല്ലാതെ മൂന്നുലക്ഷം പേർ കുടുങ്ങിക്കിടക്കുന്നു

യുക്രൈനിൽ റഷ്യ ആക്രമണം തുടരുന്നതിനിടെ തുറമുഖ നഗരമായ മരിയുപോളിൽ ആവശ്യത്തിന് വെള്ളവും ഭക്ഷണവുമില്ലാതെ മൂന്ന് ലക്ഷത്തോളം പേരാണ് കുടുങ്ങിക്കിടക്കുന്നത്. നഗരം വിട്ടുനൽകണമെന്ന റഷ്യയുടെ അന്ത്യശാസനത്തെയും യുക്രൈൻ തള്ളി. മരിയുപോൾ വിട്ടുനൽകിയാൽ പ്രതിഫലമായി ജനങ്ങളെ ഒഴിപ്പിക്കാൻ മനുഷ്യ ഇടനാഴി ഒരുക്കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. എന്നാൽ കീഴടങ്ങുന്ന നിർദേശം ഉക്രൈൻ തള്ളി.
യുക്രൈനിൽ റഷ്യ ഹൈപ്പർസോണിക് മിസൈലുകൾ ഉപയോഗിച്ചതായി ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു.

‘റഷ്യക്കെതിരെയായി കൂടുതൽ ലോകരാജ്യങ്ങൾ ഉപരോധമടക്കം ഏർപ്പെടുത്തി പ്രതികരിക്കുകയാണ്. എന്നാൽ ഞങ്ങളുടെ ഈ ഐക്യമോ ശക്തിയോ റഷ്യ പ്രതീക്ഷിച്ചുകാണില്ല. പക്ഷേ ഈ സാഹചര്യത്തിൽ അവർ പ്രയോഗിക്കാവുന്ന തന്ത്രങ്ങൾ വീണ്ടും ഗൗരവതരമാകും’. ബൈഡൻ പറഞ്ഞു.
യുക്രൈനിൽ രാസായുധങ്ങളുണ്ടെന്ന റഷ്യയുടെ വാദം തെറ്റാണെന്ന് ബൈഡൻ കൂട്ടിച്ചേർത്തു.യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തോടുള്ള അന്താരാഷ്ട്ര പ്രതികരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ബൈഡൻ വെള്ളിയാഴ്ച പോളണ്ടിലേക്ക് പോകുമെന്ന് സിഎൻഎൻ റിപ്പോർട്ടു ചെയ്തു,

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles