Wednesday, December 25, 2024

Top 5 This Week

Related Posts

മരത്തിൽ കരവിരുതിന്റെ മനോഹര ശില്പങ്ങൾ തീർത്ത് ബിനു മാമ്പിള്ളിൽ

മൂവാറ്റുപുഴ: മരത്തിൽ മനോഹര ശില്പ ശിൽപങ്ങൾ തീർത്ത് ശ്രദ്ദേയനാവുകയാണ് മൂവാറ്റുപുഴ രണ്ടാർ സ്വദേശി ബിനു മാമ്പിള്ളിയിൽ. മരപ്പണി ക്കാരനായ ബിനു കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് മരപ്പലകകളിൽ ശിൽപങ്ങൾ കൊത്തിയെടുക്കാൻ തുടങ്ങിയത്. ആദ്യം കൊത്തിയെടുത്തത് ശിവപാർവതി രൂപം. പിന്നീട് നാഗങ്ങളും പക്ഷികളും മരച്ചങ്ങലകളും കൗതുകരൂപങ്ങളും അടക്കം നിരവധി ശിൽപങ്ങൾ തന്റെ കരവിരുതിൽ കൊത്തിയെടുത്തു. സുഹൃത്തുക്കളും മറ്റും പോത്സാഹിപ്പിച്ചതോടെ വിശ്രമവേളകൾ പൂർണമായും ശിൽപ നിർമാണത്തിന് ഉപയോഗിക്കുകയാണ് ഇപ്പോൾ ബിനു.

കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ നിർമിച്ച തിരുവത്താഴം ഏറെ പ്രശംസ നേടിയിരുന്നു. കൊത്തിയെടുക്കേണ്ട രൂപത്തിൻറെ ചിത്രം ഫ്‌ലക്‌സിൽ പ്രിന്റ് ചെയ്ത് കാർബൺ പേപ്പറിൻറെ സഹായത്തോടെ മരപ്പലകയിലേക്ക് പകർത്തിയതിനുശേഷമാണ് ശിൽപം നിർമാണം ആരംഭിക്കുന്നത്. ഇതുവരെ നിർമിച്ച ശില്പങ്ങളുടെ പ്രദർശനം സംഘടിപ്പിക്കണമെന്ന് ആഗ്രഹത്തിലാണ് ബിനു. തുടർന്ന് ആവശ്യക്കാർക്ക് വിലപനയും നടത്തും.
ഭാര്യ വിജിത,മക്കൾ ആകർഷ്, ആദർശ്, കുടുംബവും പണിയിൽ സഹായിക്കാറുണ്ടെന്ന് ബിനു പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles