Thursday, December 26, 2024

Top 5 This Week

Related Posts

മയക്കുമരുന്നിനെതിരെ വിമുക്‌തി മിഷന്റെ രണ്ട് കോടി ഗോൾ കൊല്ലം ബീച്ചിൽ നടന്നു

കൊല്ലം : എക്‌സൈസ് സർക്കിൾ ഓഫീസിന്റെയും കൊല്ലം വിമുക്തി മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ
ലഹരിമുക്ത കേരളം രണ്ടാംഘട്ട ക്യാമ്പയിന്റെ ഭാഗമായ മയക്കുമരുന്നിനെതിരെ രണ്ടുകോടി ഗോൾ എന്ന പരിപാടി കൊല്ലം ബീച്ചിൽ നടന്നു. കൊല്ലം ഡെപ്യുട്ടി എക്സൈസ് കമ്മീഷണർ ബി. സുരേഷ് ഗോൾ അടിച്ചു ഉദ്ഘാടനം ചെയതു., കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി.റോബർട്ട്, കൊല്ലം വിമുക്തി മാനേജർ .വി.രാജേഷ് ,കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ .എസ്. ഖലാമുദീൻ എന്നിവർ പങ്കെടുത്തു.

എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർ, സമീപ പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർ, വഴിയാത്രക്കാർ പൊതു ജനങ്ങൾ തുടങ്ങിയവരെല്ലാം ഈ ഗോൾ ചലഞ്ചിൽ പങ്കാളികളായി. രാവിലെ എട്ടുമണിക്ക് തുടങ്ങി വൈകുന്നേരം ആറുമണിവരെ നീണ്ടുനിന്ന ചലഞ്ചിൽ മൂന്ന് ഗോൾ പോസ്റ്റുകളിലായി 12,500 ഗോളുകൾ അടിക്കുകയുണ്ടായി. പ്രവന്റീവ് ഓഫീസറായ റ്റി. ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ, ഷിഹാസ്, സോണി. ജെ. സോമൻ വനിതാ സിവിൽ എക്സൈസ് ഓഫീസറായ ഷൈനി, വിമുക്തി ജില്ലാ കോഡിനേറ്റർ അരവിന്ദ് ഘോഷ് തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles