പോളണ്ട്:മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് അന്തർദ്ദേശീയ അംഗികാരം.
പോളണ്ട് ആസ്ഥാനമായി ഉള്ള ഇൻ്റർനാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ്റെ സെപ്ഷ്യൽ മോണിറ്ററിംങ് മിഷൻ വോളണ്ടിയർ ആയി ആണ് ഡോ.ജോൺസൺ വി.ഇടിക്കുള തെരെഞ്ഞെടുക്കപ്പെട്ടത്.
നിലവിൽ ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ കൂടിയാണ് ഇദ്ദേഹം.2030ന് മുമ്പായി ലോകരാജ്യങ്ങൾ പരിഹാരം കാണേണ്ട പതിനേഴ് വിഷയങ്ങൾ ഉൾപ്പെടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ രാജ്യത്ത് പ്രചരിപ്പിക്കുകയും ജനങ്ങളുടെ ഇടയിൽ ബോധവത്ക്കരണം നടത്തുകയും ആണ് പദ്ധതി.
കഴിഞ്ഞ 24 വര്‍ഷമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന ഇദ്ദേഹത്തിന് മാർട്ടിൻ ലൂഥർ കിംങ്ങ് ഔട്ട്സ്റ്റാൻഡിംങ്ങ് കമ്യൂണിറ്റി സർവീസ് അവാർഡ് ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ളി നല്കി ആദരിച്ചിരുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ യൂത്ത് അവാർഡ്, മദർ തെരേസ പീസ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹനായിട്ടുള്ള ഇദ്ദേഹം യു. ആർ.എഫ് വേൾഡ് റിക്കോർഡ് ഏഷ്യ ജൂറിയും വിവിധ പ്രസ്ഥാനങ്ങളുടെ ചുമതലയും വഹിക്കുന്നു.
സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസൺ ഭാര്യയും ബെൻ (അമേരിക്കൻ എക്സ്പ്രസ് – ന്യൂഡൽഹി), കോട്ടയം സി.എം.എസ് കോളജ് വിദ്യാർത്ഥിയായ ദാനിയേൽ എന്നിവർ മക്കളുമാണ്.