Friday, December 27, 2024

Top 5 This Week

Related Posts

മനം മയക്കും പ്രചാരണവുമായി ഉമ തോമസ്

തൃക്കാക്കര: യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ ഇന്നത്തെ പ്രഭാത നടത്തം വോട്ടുംകൂടി തേടിയുള്ളതായിരുന്നു. സ്‌റ്റേഡിയം വഴിയായിരുന്നു നടത്തം. ഹൈബി ഈഡൻ എം.പിയും ടി ജെ വിനോദ് എം.എൽ എ യും കൂടെ രാവിലെ തന്നെ എത്തി ഉമ തോമസിനോടോപ്പം ചേർന്നു. സ്റ്റേഡിയത്തിൽ അധികവും പരിചിത മുഖങ്ങൾ ആയിരുന്നു കുശലം പറച്ചിലും തിരഞ്ഞെടുപ്പു വിശേഷങ്ങൾ തിരക്കിയും സ്ഥിരം നടത്തക്കാർ കൂടെ കൂടിയതോടെ പ്രചാരണം ഉഷാറായി.


സ്റ്റേഡിയത്തിന്റെ ഗേയ്റ്റ് നാലിൽ എത്തിയപ്പോൾ ജി ഫോർ വാക്കിങ്ങ് ഗ്രൂപ്പിലെ അംഗം സാന്ദ്രയുടെ ജന്മദിന ആഘോഷം. ഉമാതോമസിനെ കണ്ടതും പിന്നെ ഉമയായി വിശിഷ്ട വ്യക്തി. കേക്ക് മുറിച്ച് ജന്മദിനക്കാരിക്ക് ആശംസ നേർന്നു. ചലചിത്ര താരം കെ.എസ് പ്രസാദ് ആഘോഷത്തിലുണ്ടായിരുന്നു. മഹാരാജാസിലെത്തിയ ഉമക്ക് താനാണ് കെ.എസ്.യു മെമ്പർഷിപ്പ് നൽകിയതെന്നും അതിന് ശേഷമാണ് ഉമയെ പി ടി കണ്ടെതെന്നും പറഞ്ഞപ്പോൾ എല്ലാവരിലും പൊട്ടിച്ചിരിയായി. പ്രസാദ് തന്നെ കൊണ്ട് കോളേജിൽ പാട്ട് പാടിച്ച വിശേഷങ്ങൾ ഉക്കമുമുണ്ടായിരുന്നു പറയാൻ. സ്റ്റേഡിയത്തിന്റെ പുറകിലെത്തി ഒരു കെട്ട് ചീര വാങ്ങി പത്മാവതി ചേച്ചിയുടെ തട്ടുകടയിൽ നിന്ന് ഒരു ചായയും കുടിച്ചു. ചൂട് കൂടിയത് കൊണ്ട് തന്നെ ചായ
ഒന്നാറ്റി പകുതി ഹൈബിക്കും നൽകി. വഴിയോരത്തെ പച്ചക്കറി തട്ടിലും വാങ്ങാനെത്തിയവരോടും വഴിയോര കച്ചവടക്കാരും വോട്ടു ചോദിച്ചാണ് ഉമ തോമസ് മടങ്ങിയത്. മക്കളായ വിഷ്ണുവും വിവേകും മരുമകൾ ബിന്ദുവും ഉമ തോമസിന് ഒപ്പമുണ്ടായിരുന്നു.
ചലച്ചിത്ര ഗാനരചയിതാവ് മാങ്കൊമ്പ് രാധാകൃഷ്ണനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് അനുഗ്രഹം തേടി. തുടർന്ന് വൈറ്റില മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വോട്ടഭ്യർഥന നടത്തി. വൈറ്റില ആമ്പേലിപ്പാടത്തുള്ള പെന്തക്കോസ്ത് മിഷൻ സന്ദർശിച്ചു.


പൊന്നുരുന്നി ശ്രീനാരായണേശ്വരം ക്ഷേത്രത്തിൽ ചെന്നപ്പോൾ പി ടി നൽകിയ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പുതുക്കി പണിത ക്ഷേത്രക്കുളം കാണിക്കാനാണ് ഭാരവാഹികൾ ആദ്യം കൊണ്ട് പോയത്. പി ടി യോടുള്ള അവരുടെ സ്‌നേഹം ഏറ്റ് വാങ്ങിയാണ് അവിടെ നിന്നും മടങ്ങിയത്.ടോക്കെച്ച് സ്‌കൂൾ സന്ദർശിച്ചു.തുടർന്ന് ജനത ജംഗ്ഷനിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വോട്ടഭ്യർഥന നടത്തി. അതിനു ശേഷം കച്ചേരിപ്പടി ആശിർ ഭവനിലെത്തി കെആർഎൽസിസി എക്‌സിക്യൂട്ടീവ് യോഗത്തിലെത്തി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ബിഷപ്പ് കൗൺസിൽ ജനറൽ സെക്രട്ടറി ബിഷപ്പ് നിൽവർസ്റ്റർ പുനുമുത്തേലിനെയും ഫാ. തോമസ് തറയിലിനെയും വൈസ് പ്രസിഡന്റ് ജോസഫ് ജൂഡിനെയും സന്ദർശിച്ച് പിന്തുണ തേടി. ടി ജെ വിനോദ് എംഎൽഎയും കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രനും സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു. പൊന്നുരുന്നി പള്ളിപ്പടി പള്ളിയിലായിരുന്നു ഉമാ തോമസ് വിശ്വാസികളോട് വോട്ടഭ്യർത്ഥിക്കാൻ എത്തിയത്. ജുമുഅ കഴിഞ്ഞിറങ്ങിയ വിശ്വാസികളുടെ വോട്ടും അനുഗ്രഹവും ആവശ്യപ്പെട്ടാണ് മടങ്ങിയത്. അപ്രതീക്ഷിതമായി കുഴഞ്ഞുവീണ് മരിച്ച നോർത്ത് മണ്ഡലത്തിലെ പ്രവർത്തകൻ ബെയ്ഡൻവർഗീസിന്റെ ഭൗതിക ശരീരം സൺറൈസ് ഹോസ്പിറ്റലിൽ എത്തി സന്ദർശിച്ചു. പിന്നീട് . അതിനുശേഷം സ്ഥാനാർഥി പര്യടനം തൃക്കാക്കര മണ്ഡലത്തിലായിരുന്നു. കാക്കനാട് വെച്ച് നടന്ന സിഎംപി തൃക്കാക്കര നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles