Friday, November 1, 2024

Top 5 This Week

Related Posts

മധു വധക്കേസിൽ 14 പേർ കുറ്റക്കാർ ; ശിക്ഷ ബുധനാഴ്ച വിധിക്കും

മനഃപൂർവ്വമല്ലാത്ത നരഹത്യ 304(2) ഐ.പി.സി ആണ് പ്രതകൾക്ക് എതിരെ തെളിയിച്ചത്.
പ്രതികൾ മനഃപൂർവ്വം കൊല ചെയ്തു എന്ന IPC 302 കൊലപാതകം തെളിയിക്കാൻ സാധിച്ചിട്ടില്ല.
കൂടാതെ SC /ST അതിക്രമ സംരക്ഷണ നിയമത്തിലെ Sec 3(1) (d) (r) r/w. 3(2)(V) എന്നീ വകുപ്പുകളും, കേരള ഫോറസ്റ്റ് ആക്റ്റിലെ Sec 27 (2)(c) തെളിയിച്ചു.

മണ്ണാർക്കാട് : അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മധു കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്നു കള്ളനാണെന്നു മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി വിധിച്ചു. രണ്ടുപേരെ വെറുതെ വിട്ടു. കള്ളനാണെന്നു ആരോപിച്ച് പിടികൂടി ആൾക്കൂട്ട മർദ്ദനത്തിലാണ് മധു മരിച്ചത്. ശിക്ഷ ബുധനാഴ്ച വിധിക്കും.

  1. താവളം പാക്കുളം മേച്ചേരിയിൽ ഹുസൈൻ (59), 2. കള്ളമല മുക്കാലി കിളയിൽ മരയ്ക്കാർ (41), 3. കള്ളമല മുക്കാലി പൊതുവച്ചോല ഷംസുദ്ദീൻ (41), 5.രാധാകൃഷ്ണൻ, 6. ആനമൂളി പള്ളിപ്പടി പൊതുവച്ചോല അബൂബക്കർ (39), 7. കള്ളമല മുക്കാലി പടിഞ്ഞാറെപ്പള കുരിക്കൾ വീട്ടിൽ സിദ്ദീഖ് (46), 8. കള്ളമല മുക്കാലി തൊട്ടിയിൽ ഉബൈദ് (33), 9. മുക്കാലി വിരുത്തിയിൽ നജീബ് (41), 10. കള്ളമല മുക്കാലി മണ്ണംപറ്റ വീട്ടിൽ ജൈജുമോൻ (52), 12. കള്ളമല കൊട്ടിയൂർക്കുന്ന് പുത്തൻപുരയ്ക്കൽ സജീവ് (38), 13. കള്ളമല മുക്കാലി മുരിക്കട സതീഷ് (43), 14. മുക്കാലി ചെരുവിൽ ഹരീഷ് (42), 15. മുക്കാലി ചെരുവിൽ ബിജു (45), 16. മുക്കാലി വിരുത്തിയിൽ മുനീർ (36) എന്നിവരാണ് കുറ്റക്കാർ
    നാലാം പ്രതി കൽക്കണ്ടി കക്കുപ്പടി കുന്നത്ത് വീട് അനീഷ് (38), പതിനൊന്നാം പ്രതി കള്ളമല മുക്കാലി ചോലയിൽ അബ്ദുൽ കരീം (52) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

മധു കൊല്ലപ്പെട്ട് 5 വർഷത്തിനുശേഷമാണ് കോടി വിധി വരുന്നത്. 2018 ഫെബ്രുവരി 22നാണ് മധു (30) ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരിൽനിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്. കള്ളനെന്ന് ആരോപിച്ചു മധുവിനെ കാട്ടിൽനിന്നു പ്രതികൾ സംഘം ചേർന്നു പിടികൂടി മുക്കാലിയിലെത്തിച്ചു. തുടർന്ന് മർദ്ദനമേറ്റ മദുവിനെ പോലീസ് എത്തി അഗളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികളുടെ ആക്രമണത്തിലേറ്റ പരുക്കു മൂലമാണു മധു കൊല്ലപ്പെട്ടതെന്നാണു പ്രോസിക്യൂഷൻ കേസ്.

2022 ഏപ്രിൽ 22ന് വിചാരണ തുടങ്ങി. 129 സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ 103 പേരെ വിസ്തരിച്ചു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് കണ്ടെത്തി ഒഴിവാക്കി. രണ്ടുപേർ മരിച്ചു. 24 പേർ കൂറുമാറി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും പ്രത്യേക പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles