മടക്കത്താനം:കാപ്പ് തലമറ്റം മഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. ഞായറാഴ്ച ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിന്റെ ഭദ്രദീപ പ്രകാശനം ഡോ.ഗിരിജ തങ്കപ്പൻ നിർവഹിച്ചു. ജനുവരി 22 മുതൽ 29 വരെ ഭാഗവത സപ്താഹ യജ്ഞം നടക്കുക. ഓമന മുരളീധരൻ, പെരുമ്പാവൂരാണ് ഭാഗവതാചാര്യ. ജനുവരി 25 ബുധനാഴ്ച സർപ്പപൂജ മഹോത്സവം പുതുക്കുളത്ത് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലും ജനുവരി 26 വ്യാഴാഴ്ച ഉത്രട്ടാതി കലശമഹോത്സവം ക്ഷേത്രം തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ കാർമികത്വത്തിലും, നടക്കും. 23 മുതൽ 29 വരെ യജ്ഞശാലയിൽ രാവിലെ 6.30 മുതൽ വിഷ്ണു സഹസ്രനാമജപം,സമൂഹപ്രാർത്ഥന, ഗ്രന്ഥനമസ്കാരം, ഭാഗവത പാരായണം, പ്രഭാഷണം, 8.30 ന് പ്രഭാത ഭക്ഷണം, 9.00ന് പാരായണം തുടർച്ച 1.00 ന് പ്രസാദ ഊട്ട്, തുടർന്ന് നാമജപം, 2.00 മുതൽ 6.30 വരെ ഭാഗവത പാരായണം പ്രഭാഷണം, 27 ന് രുഗ്മിണി സ്വയംവരം എന്നീ ചടങ്ങുകളും നടക്കും.