ആലപ്പുഴ: 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൂരൂഹ സാഹചര്യത്തില്‍ കാണാതായ രാഹുലിന്റെ അച്ഛന്‍ എ കെ രാജു ആത്മഹത്യ ചെയ്തു. വീട്ടിലില്ലാതിരുന്ന ഭാര്യ മിനിയെ ആത്മഹത്യ ചെയ്യാന്‍ പോകുന്ന കാര്യം ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു.
2005 മേയ് 18ന് ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു മിനി ദമ്പതികളുടെ മകനായ രാഹുല്‍ എന്ന മൂന്നാം ക്ലാസ്സുകാരനെ ദുരൂഹ സാഹചര്യത്തിലാണ് കാണാതാകുന്നത്. വീടിനു സമീപത്ത പറമ്പില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു രാഹുലിനെ പിന്നീട് കാണാതാവുകയായിരുന്നു. രാഹുലിന്റെ തിരോധാനം ക്രൈബ്രാഞ്ച് അന്വെഷണത്തിനു പുറമെ സി.ബി.ഐ ഏറ്റെടുത്തെങ്കിലും തെളിവ് കിട്ടാത്തതിനാല്‍ അന്വെഷണം അവസാനിപ്പിച്ചിരുന്നു. തിരോധാനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ഒന്നും ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയ സി.ബി.ഐ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. മകനെ കണ്ടെത്തുന്നതിനു രാജുവിന്റെ ദീര്‍ഘ നാളായുളള കഠിനശ്രമം മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തയായിരുന്നു. മകന്റെ തിരോധാനമൂലം മാനസ്സികമായി തകര്‍ന്ന രാജുവിന്റെ ആത്മഹത്യ നാടിനു വേദനയായി.
ഭാര്യ മിനി കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരിയാണ് .മകള്‍ ശിവാനി ഒമ്പതാം ക്ലാസ വിദ്യാര്‍ഥിനി.