Friday, December 27, 2024

Top 5 This Week

Related Posts

ഭരണഘടന സംരക്ഷിക്കുക എന്നത് ദേശസ്‌നേഹിയായ ഓരോ ഇന്ത്യക്കാരന്റെയും കടമയാണ് : രാഹുൽ ഗാന്ധി

പതിനെട്ടാം ലോക്‌സഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. റായ്ബറേലി എംപിയെന്ന നിലയിൽ സത്യപ്രതിജ്ഞക്ക് വിളിച്ചപ്പോൾ തന്നെ വൻ കരഘോഷങ്ങളുമായാണ് രാഹുലിനെ ഇൻഡ്യാ മുന്നണി എം.പിമാർ വരവേറ്റത്. ജോഡോ ജോഡോ ഭാരത് ജോഡോ എന്ന മുദ്രാവാക്യം മുഴങ്ങി. ഭരണഘടയുടെ പകർപ്പുമായി വേദിയിലെത്തിയ രാഹുൽ ഗാന്ധി ഭരണഘടന ഉയർത്തിപിടിച്ചശേഷം പ്രതിജഞ ചൊല്ലി, ‘ജയ് ഹിന്ദ, ജയ് സംവിധാൻ’ എന്ന മുദ്രാവാക്യത്തോടെയാണ്്് അവസാനിപ്പിച്ചത്.

ഭരണഘടന സംരക്ഷിക്കുക എന്നത് ദേശസ്‌നേഹിയായ ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്.
ഞങ്ങൾ ഈ കടമ പൂർണമായി നിറവേറ്റും. എന്ന കുറിപ്പോടെ സത്യപ്രതിജഞയുടെ വീഡിയോ രാഹുൽ ഗാന്ധി എക്‌സിൽ പോസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles