Wednesday, December 25, 2024

Top 5 This Week

Related Posts

ഭക്ഷ്യവിഷബാധ : പച്ചമുട്ട മയൊണൈസ് ഒഴിവാക്കുന്നു

സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയോണെസ് ഒഴിവാക്കുന്നു. പകരം വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയോണൈസോ ഉപയോഗിക്കാക്കാനാണ് തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിലാണ് തീരുമാനം. പച്ചമുട്ട ചേർത്ത മയോണൈസ് പെട്ടെന്നു കോടായി അപകടകരമാകുന്നതിനാലാണ് മാറ്റം.

ഭക്ഷണം പാഴ്സൽ കൊടുക്കുമ്പോൾ നൽകുന്ന സയവും എത്ര നേരത്തിനുള്ളിൽ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കർ പതിപ്പിക്കണം. ആ സമയം കഴിഞ്ഞ് ആ ഭക്ഷണം കഴിക്കാൻ പാടുള്ളതല്ല. എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷനോ ലൈസൻസോ എടുക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ഹൈജീൻ റേറ്റിംഗിൽ എല്ലാ സ്ഥാപനങ്ങളും സഹകരിക്കേണ്ടതാണെന്നു മന്ത്രി വീണാജോർജ് പറഞ്ഞു. ശുചിത്വം ഉറപ്പാക്കി നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ നല്ല രീതിയിൽ അവതരിപ്പിക്കാനുമുള്ള ഒരിടം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.

ശുചിത്വം ഉറപ്പുവരുത്തണം. സംഘടനകൾ സ്വന്തം നിലയിൽ ടീം രൂപീകരിച്ച് പരിശോധിച്ച് പോരായ്മകൾ നികത്തുകയും ശുചിത്വം ഉറപ്പ് വരുത്തുകയും ചെയ്യും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ചെറുതോ വലുതോ എന്നു നോക്കാതെ എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോൾഫ്രീ നമ്പർ പ്രദർശിപ്പിക്കണം. ജീവനക്കാർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. എല്ലാവർക്കും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലനവും വേണമെന്ന് നിർദ്ദേശിച്ചു. പാശ്ചാത്യ ഭക്ഷണത്തിന്റെ
ഒരു കാലത്ത് പാശ്ചാത്യ ഭക്ഷണത്തിന്റെ ഭാഗമായിരുന്ന മയോണെസ് ഇന്നു കേരളത്തിൽ പുതുതലമുറയുടെ ഇഷ്ട വിഭവമാണ്. സാൻഡ്വിച്ച്. വിവിധതരം മന്തികൾ, ബ്രോസ്റ്റഡ് ചിക്കൻ, ബർഗർ തുടങ്ങിയവയോടൊപ്പം മയോണെസ് ഉപയോഗിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles