Friday, December 27, 2024

Top 5 This Week

Related Posts

ബൽജിയത്തെ അട്ടിമറിച്ച് മോറോക്കൻ വീരഗാഥ

ഫിഫ ലോകകപ്പിൽ വീണ്ടും അട്ടിമറി. ഫിഫ റാങ്കിങ്ങിൽ 22 -ാം സ്ഥാനക്കാരായ ബെൽജിയത്തെ മുട്ടുകുത്തിച്ച് മൊറോക്കോയ്ക്ക് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മൊറോക്കോ ആഫ്രിക്കൻ വീരഗാഥ രചിച്ചത്. ഇതോടെ മൊറോക്കോ നാലു പോയിന്റുമായി ഇ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി.

73-ാം മിനിറ്റിൽ പകരക്കാരനായെത്തിയ അൽ സാബിരിയും 92-ാം മിനിറ്റിൽ സക്കരിയ അബുക്ലാലുമാണ് മൊറോക്കോയ്ക്കുവേണ്ചി ഗോളുകൾ നേടിയത്. മൊറോകൊക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കെടുത്തത് അബ്ദുൽ ഹമീദ് സാബിരി. കോർണർ ഫ്‌ലാഗിന് സമീപത്തുനിന്ന് ബെൽജിയം പോസ്റ്റിലേക്ക് ആദ്യനിറയൊഴിച്ചു. തുടർന്ന് 92-ാം മിനിറ്റിൽ സകരിയ അബൂഖ്‌ലാലുമാണ് ഗോൾ നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. ആദ്യപകുതിയിൽ മൊറോക്കോയെ ഞെട്ടിച്ച പലനീക്കങ്ങലും നടത്തിയ ബൽജിയത്തിനു പക്ഷേ ് ലക്ഷ്യം കാണാനായില്ല. 44-ാം മിനിറ്റിൽ മൊറോക്കോ വല കുലുക്കിയെങ്കിലും വിഡിയോ അസിസ്റ്റന്റ് റഫറി പരിശോധനയിൽ ഓഫ് സൈഡാണെന്നു തെളിഞ്ഞതോടെ ഗോൾ റദ്ദാക്കി. 12-ാം മിനിറ്റിൽ കെവിൻ ഡി ബ്രൂയ്‌നെയുടെ ഫ്രീകിക്ക് മൊറോക്കോയുടെ പ്രതിരോധത്തിൽ തട്ടി. ഇേേതരീതിയിൽ അവസരങ്ങൾ ഗോളാകാതെ മാറിയതും ബൽജിയത്തിനു തിരിച്ചടിയായി. ഏഡൻ ഹസാർഡും കെവിൻ ഡിബ്രൂയിനും, അടങ്ങിയ ലോക ഫുട്ബാളിലെ സൂപ്പർ താരങ്ങളെ അട്ടിമറിച്ച ഖത്തർ ലോകകപ്പിൽ പുതിയ താരോധയമാണ് നടക്കുന്നത്. 3-4-3 ശൈലിയിലാണ് ബെൽജിയം താരങ്ങളെ വിന്യസിച്ചതെങ്കിൽ മൊറോക്കൊ 4-3-3 ശൈലിയിലായിരുന്നു ഇറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles