Saturday, November 2, 2024

Top 5 This Week

Related Posts

ബ്രിട്ടനിൽ പുരാതന ക്രൈസ്തവ ദൈവാലയത്തിൽ നിസ്‌കാരവും ഇഫ്ത്താർ സംഗമവും

ഇഫ്താർ സംഗമങ്ങൾ ലോകമെങ്ങും വലിയ സൗഹൃദ കൂട്ടായ്മയാണ് ഒരുക്കുന്നത്. കേരളത്തിൽ മതസൗഹാർദ്ദത്തിനും ഏറെ സംഭാവന ഇ്ത്തരം ഒത്തുകൂടലുകൾ സഹായിക്കുന്നുണ്ട്്്. എന്നാൽ അത്ഭുതപ്പെടുത്തുന്ന ഇഫ്ത്താർ സംഗമത്തിനാണ് യു.കെയിലെ മാഞ്ചസ്റ്ററിലെ കത്തീഡ്രൽ. സാക്ഷ്യം വഹിച്ചത്. 600 വർഷത്തെ പാരമ്പര്യമുള്ള ക്രൈസ്തവ ദേവാലയമായ മാഞ്ചസ്റ്റർ കത്തീഡ്രലിൽ ആദ്യമായി ബാങ്കുവിളിയും മ ഗ്‌രിബ് നിസ്‌കാരവും, ഉൾപ്പെടെ ഇഫ്്ത്താർ വിരുന്നൊരുക്കി ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നു.

ബ്രിട്ടനിലെ ഓപൺ ഇഫ്താർ ഫൗണ്ടേഷനാണ് ആംഗ്ലിക്കൻ സഭയുമായി ചേർ്ന്ന് മാഞ്ചസ്റ്റ്ര് കത്തീഡ്രലിൽ ഇഫ്താർ സംഘടിപ്പിച്ചത്. മഗ്രിബ് ബാങ്ക് വിളിക്കുന്ന വിഡിയോ ഓപൺ ഇഫ്താർ ഫൗണ്ടേഷൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം പുറംലോകം അറിഞ്ഞത്.

വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് യു.കെയിലേക്ക് കുടിയേറിയവരും ഇംഗ്ലണ്ട് വംശജരും ഉൾപ്പെടെ നൂറുകണക്കിനു പേർ സംഗമത്തിൽ പങ്കാളിയായി. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കത്തീഡ്രലിന്റെ ചുമതലക്കാരനായ മാഞ്ചസ്റ്റർ ഡീൻ റോജേഴ്‌സ് ഗോവെൻഡർ പറഞ്ഞത്. വിവിധ വിശ്വാസങ്ങൾ തമ്മിലുള്ള സൗഹൃദം കൂടുതൽ മികച്ച ഒരു ലോകത്തേക്ക് നമ്മെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി കൗൺസിലർ ബെവ് ക്രെഗും ഇഫ്താറിൽ പങ്കെടുത്തു.

മാഞ്ചസ്റ്ററിലെ ആംഗ്ലിക്കൻ രൂപതയുടെ മാതൃ ദേവാലയമാണ് മാഞ്ചസ്റ്റർ കത്തീഡ്രൽ. 1421ൽ ഹെന്റി അഞ്ചാമൻ രാജാവാണ് പള്ളി പണികഴിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച, ഇംഗ്ലീഷ് ക്ലബായ ചെൽസിയും ഇഫ്താർ സംഘടിപ്പിച്ചത് വാർത്തയിൽ ഇടംപിടിച്ചിരുന്നു. കേരളത്തിലും മറ്റും മുസ്ലിം ക്രൈസ്തവ സൗഹൃർദം തകർക്കാൻ ഛിദ്ര ശക്തികൾ ശ്രമിക്കവെയാണ് ക്രൈസ്തവ ദൈവാലയങ്ങളുടെ അകത്തളങ്ങളിൽ ഒരുമയുടെ കാഹളം മുഴങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles