Monday, January 27, 2025

Top 5 This Week

Related Posts

ബി.ജെ.പി സർക്കാർ വിദ്വേഷത്തിന്റെ ബുൾഡോസറുമായി ഇറങ്ങിയിരിക്കുന്നു : ഇ.ടി. മൂഹമ്മദ് ബഷീർ

രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളെ ഒരു തരത്തിലും സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ല എന്ന് ദൃഢപ്രതിജ്ഞ എടുത്തിരിക്കുകയാണ് ബി ജെ പി സർക്കാരെന്ന് മുസ്ലിം ലീഗ് അഖിലേനത്യ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മൂഹമ്മദ് ബഷീർ. ജഹാംഗീർപുരിയിൽ ഇന്ന് വിദ്വേഷത്തിന്റെ ബുൾഡോസറുമായി ഇറങ്ങിയിരിക്കുകയാണ്, പൊളിക്കൽ നടപടി സുപ്രീം കോടതി തടഞ്ഞിട്ടും ഒരു കൂസലുമില്ലാതെ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ അത് തുടരുകയാണ് ചെയ്തത് . മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലാണ് ഇന്ന് പൊളിക്കൽ തുടങ്ങിയ ഉടനെ സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയെടുത്തതെന്നും ഇ.ടി. പറഞ്ഞു.
ജഹാംഗീർപുരിയിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷങ്ങളിലും ഏകപക്ഷീയമായാണ് ഡൽഹി പോലീസ് നടപടികൾ സ്വീകരിക്കുന്നത് . ഡൽഹി കോർപറേഷൻ ഭരണകൂടത്തിന് കോടതിയും നീതിന്യായ വ്യവസ്ഥയും വിലയില്ലെന്ന ഭാവമാണവർ കാണിക്കുന്നത്.രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഈ ഫാസിസത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും ഇ.ടി. പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles