Wednesday, December 25, 2024

Top 5 This Week

Related Posts

ബിലീവേഴ്സ് ഹോസ്പിറ്റലിന്റെ സ്ഥാപകനായ ബിഷപ്പ് കെ പി യോഹന്നാന് അമേരിക്കയിൽ വച്ച് വാഹനാപകടത്തിൽ ഗുരുതര പരിക്ക്.

ഡാളസ് : ബിലീവേഴ്‌സ് ചർച്ച് മെത്രാപ്പൊലീത്ത അത്താനിസിയോസ് യോഹാൻ എന്ന കെ പി യോഹന്നാന് ബിഷപ്പ് അമേരിക്കയിൽ വച്ച് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. അമേരിക്കയിൽ വച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിക്കുകയായിരുന്നു. സഭാ വക്താവാണ് അപകട വിവരം അറിയിച്ചത്.

അമേരിക്കൻ സമയം രാവിലെ 6 മണിക്കായിരുന്നു (ഇന്ത്യൻ സമയം വൈകിട്ട് 5.15 മണി) അപകടം. ഡാളസിലെ ബിലീവേഴ്‌സ് ചർച്ച് കോമ്പൗണ്ടിന് പുറത്തുള്ള റോഡിൽ കൂടി നടക്കവേ അതി വേഗത്തിൽ വന്ന ഒരു കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടം വരുത്തിയ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കറ്റ അദ്ദേഹത്തെ ഉടൻ തന്നെ എയർലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതടിസ്റ്റ് ഹോസ്പിറ്റലിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. സർജറി വിജയകരമായി പൂർത്തിയായതായി ഡോക്ടർസ് അറിയിച്ചു. നാല് ദിവസം മുൻപാണ് അദ്ദേഹം കേരളത്തിൽ നിന്നും അമേരിക്കയിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles