Tuesday, January 7, 2025

Top 5 This Week

Related Posts

ബിരുദ പരീക്ഷയിൽ മുപ്പത്തിയേഴ് റാങ്കുകളുടെ തിളക്കത്തിൽ നിർമല കോളേജ്

മൂവാറ്റുപുഴ : മഹാത്മഗാന്ധി സർവകലാശാല ബിരുദ പരീക്ഷയിൽ മൂവാറ്റുപുഴ നിർമല കോളേജ് മുപ്പത്തിയേഴ് റാങ്കുകളോടെ മികച്ച വിജയം നേടി. ഹിന്ദി വിഭാഗത്തിൽ വൈശാഖി കെ. പി., ഒന്നാം റാങ്ക് കരസ്ഥമാക്കി. മാത്തമാറ്റിക്‌സ് വിഭാഗത്തിൽ നിന്നും ‘എ ഗ്രേഡോടെ അനറ്റ് പോൾ മൂന്നാം റാങ്ക് കരസ്ഥമാക്കി. മലയാളം വിഭാഗത്തിൽ അനഘ പ്രമോദ് മൂന്നാം റാങ്ക് നേടി. കൊമേഴ്‌സ് വിഭാഗത്തിൽ (മോഡൽ III ഓഫീസ് മാനേജ്‌മെന്റ്) ഒന്നാം റാങ്ക് നിമ്മി ആന്റണിയും, രണ്ടാം റാങ്ക് അർച്ചന പി. ആർ.-ഉം, മൂന്നാം റാങ്ക് അതുല്യ എ.ജി.-യും, (മോഡൽ III ട്യൂറിസം മാനേജ്‌മെന്റ്) ആദിൽ മീരാൻ ഒന്നാം റാങ്കും ആദർശ് സുധാകരൻ മൂന്നാം റാങ്കും, (മോഡൽ കകക കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) അൻഫിയ ഇ.എച്ച്. മൂന്നാം റാങ്കും, ബി.വോക് വിഭാഗത്തിൽ ജെനിറ്റാ ജോസഫ് ഒന്നാം റാങ്കും, കൂടാതെ, ഹിന്ദി വിഭാഗത്തിൽനിന്ന് അംബിക എം. നാലാം റാങ്കും, ബിജി പോൾ ആറാം റാങ്കും, അലീന ജോണി എട്ടാം റാങ്കും കരസ്ഥമാക്കി.

മലയാളം വിഭാഗത്തിൽ അശ്വതി വിശ്വംഭരൻ നാലാം റാങ്കും, അനന്തു കെ. ബാബു അഞ്ചാം റാങ്കും, കൊമേഴ്‌സ് വിഭാഗത്തിൽ ജിസിൽ തങ്കച്ചൻ ആറാം റാങ്കും, സുഹാന പി.എ. എട്ടാം റാങ്കും, കൊമേഴ്‌സ് (മോഡൽ III ടാക്‌സേഷൻ) വിഭാഗത്തിൽ അഞ്ചാം റാങ്ക് ഗോപികൃഷ്ണനും ആറാം റാങ്ക് മിർസാന നജീബിനും ഒൻപതാം റാങ്ക് സമീറാ യൂസഫിനും ലഭിച്ചു. കൊമേഴ്‌സ് (മോഡൽ III ഓഫീസ് മാനേജ്‌മെന്റ്) വിഭാഗത്തിൽ സായ് കൃഷ്ണ അഞ്ചാം റാങ്കും ബ്ലസി ബാബു എട്ടാം റാങ്കും ആദിത്യ സുശീൽ ഒൻപതാം റാങ്കും കരസ്ഥമാക്കി. കൊമേഴ്‌സ് (മോഡൽ III ട്യൂറിസം   മാനേജ്‌മെന്റ്) വിഭാഗത്തിൽ അതുൽ ബെന്നി പത്താം റാങ്ക് കരസ്ഥമാക്കി, കൊമേഴ്‌സ് (മോഡൽ III കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) വിഭാഗത്തിൽ ജാനു ബേബി നാലാം റാങ്കും, ദേവപ്രീയ അശോകൻ ഒൻപതാം റാങ്കും, ശ്രീചന്ദ് കെ. എസ്. പത്താം റാങ്കും കരസ്ഥമാക്കി. ബി.സി.എ. വിഭാഗത്തിൽ അഞ്ജന ബിജു ഏഴാം റാങ്കും അഞ്ജന സന്തോഷ്  പത്താം റാങ്കും, ഇംഗ്ലീഷ് (കമ്യൂണിക്കേറ്റീവ്) വിഭാഗത്തിൽ കൃഷ്ണപ്രിയ പി. ബാബു ഒൻപതാം റാങ്കും കരസ്ഥമാക്കി. ഫിസിക്‌സ് വിഭാഗത്തിൽ അൽഫിയ അബ്ദുൾഖാദർ ഒൻപതാം റാങ്കും ബി.വോക് വിഭാഗത്തിൽ ജിഷ്ണു വി. വിജയൻ നാലാം റാങ്കും അലീന സുനിൽ അഞ്ചാം റാങ്കും സിയ അബ്ദുൾ സലാം ആറാം റാങ്കും രാധിക രമണൻ എട്ടാം റാങ്കും ജോസ് ആന്റണി പത്താം റാങ്കും കെമിസ്ട്രി വിഭാഗത്തിൻ ഗോപിക ബാബുരാജ് എട്ടാം റാങ്കും സ്വന്തമാക്കി. 

കോളേജിന്റെ മികച്ച പഠനനിലവാരത്തിന്റെയും പരിശീലനത്തിന്റെയും അച്ചടക്കത്തിന്റെയും തെളിവാണ് ബിരുദ പരീക്ഷയിൽ നിർമല കോളേജിന് ലഭിച്ച തിളക്കമാർന്ന വിജയം. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കോളേജിലെ അധ്യാപകരെയും പ്രേത്സാഹനം നൽകിയ മാതാപിതാക്കന്മാരെയും കോളേജ് മാനേജർ ഡോ. പയസ് മലേക്കണ്ടത്തിൽ അഭിനന്ദിച്ചു. നിർമലയുടെയും സമൂഹത്തിന്റെയും മുതൽക്കൂട്ടാണ് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് കെ. വി. പറഞ്ഞു. വൈസ് പ്രിൻസിപ്പൽ എ. ജെ ഇമ്മാനുവലും, ബർസാർ ഫാദർ ജസ്റ്റിൻ കണ്ണാടനും, പി.റ്റി.എ. ഭാരവാഹികളും വിജയികൾക്ക് ആശംസകൾ നേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles